Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം, ഒരിക്കലും മറക്കാത്ത തന്റെ പ്രിയപ്പെട്ട ദിവസത്തെക്കുറിച്ച് മണികണ്ഠന്‍ ആചാരി

സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ട് മാത്രം ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം, ഒരിക്കലും മറക്കാത്ത തന്റെ പ്രിയപ്പെട്ട ദിവസത്തെക്കുറിച്ച് മണികണ്ഠന്‍ ആചാരി

കെ ആര്‍ അനൂപ്

, വ്യാഴം, 20 മെയ് 2021 (15:17 IST)
കമ്മട്ടിപ്പാടം എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് മണികണ്ഠന്‍ ആചാരി. 2016 മെയ് 20ന് പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ വേളയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തന്റെ ജീവിതത്തില്‍ വന്ന മാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് മണികണ്ഠന്‍.
 
മണികണ്ഠന്റെ വാക്കുകളിലേക്ക് 
 
മെയ് 20. ഞാന്‍ ഒരിക്കലും മറക്കാത്ത എന്റെ പ്രിയപ്പെട്ട ദിവസം. അല്ലെങ്കില്‍ ഞാന്‍ മറക്കാന്‍ പാടില്ലാത്ത ദിവസം. 2016 മെയ് 20ന് കമ്മട്ടിപ്പാടം എന്ന സിനിമ തീയറ്ററുകളില്‍ എത്തിയപ്പോള്‍ ബാലന്‍ ചേട്ടനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ച, ഇന്ന് ഞാന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും കാരണക്കാരായ എന്റെ പ്രിയപ്പെട്ട മലയാള സിനിമയുടെ പ്രേക്ഷകരോടും എനിക്കതില്‍ അവസരം തന്ന പ്രിയപ്പെട്ട സംവിധായകന്‍ രാജീവേട്ടനോടും പ്രൊഡ്യൂസര്‍, ക്യാമറാമാന്‍ മധു ചേട്ടന്‍ വര്‍ക്ക് ചെയ്ത എല്ലാവരോടും കൂടെ അഭിനയിച്ചവരോടുമായുളള നന്ദി ഫേസ്ബുക്കിലൂടെ മണികണ്ഠന്‍ ആചാരി പറഞ്ഞു.
 
 'മുമ്പുള്ള ജീവിതവും ഇപ്പോള്‍ ജീവിക്കുന്ന ജീവിതവും ഒക്കെ വെച്ച് നോക്കുമ്പോള്‍ സ്വപ്നമാണ് ഞാന്‍ അനുഭവിക്കുന്നത് എല്ലാം. പറഞ്ഞാല്‍ തീരാത്ത നന്ദി മലയാള സിനിമ പ്രേക്ഷകരോട് എപ്പോഴുമുണ്ടാകും. നന്ദി പറഞ്ഞ് തീര്‍ക്കേണ്ടതല്ല നന്ദിയോടെ ജീവിക്കേണ്ടതാണ്. 
 
നടന്‍ ആയി ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷമായി. സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ടു മാത്രം ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. തുടര്‍ന്ന് ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ തുടര്‍ന്നും ഈ മേഖലയില്‍ ഞാന്‍ ഉണ്ടാകും. നന്ദി '- മണികണ്ഠന്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചരിത്രം പഠിച്ച് നിവിന്‍പോളി, തുറമുഖത്തിന്റെ പിന്നാമ്പുറ വിശേഷങ്ങള്‍