Webdunia - Bharat's app for daily news and videos

Install App

പൃഥ്വിരാജിന്റെ ടീഷര്‍ട്ടിന്റെ വില വെറും 50,000 രൂപ ! കണ്ണുതള്ളി ആരാധകര്‍

Webdunia
വ്യാഴം, 1 ജൂലൈ 2021 (20:44 IST)
മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനാണ് പൃഥ്വിരാജ്. മലയാളത്തിനു പുറത്തും പൃഥ്വിരാജിന്റെ താരമൂല്യം വിസ്മയിപ്പിക്കുന്നതാണ്. താരമൂല്യത്തിനു അനുസരിച്ചുള്ള വസ്ത്രങ്ങളും വാഹനങ്ങളും വാച്ചുമൊക്കെയാണ് പൃഥ്വിരാജ് ഉപയോഗിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്..
 
കഴിഞ്ഞ ദിവസം പൃഥ്വിരാജ് ധരിച്ച ഒരു ടീഷര്‍ട്ടാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്നലെയാണ് പൃഥ്വിരാജ് വീണ്ടും സിനിമാ തിരക്കുകളിലേക്ക് കടന്നത്. ഇക്കാര്യം പൃഥ്വി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ഭ്രമം എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് പൃഥ്വിരാജ് ഇപ്പോള്‍ ഉള്ളത്. ഭ്രമത്തിന്റെ ഷൂട്ടിങ്ങിനെത്തിയത് ആരാധകരെ അറിയിച്ച് പൃഥ്വി പങ്കുവച്ച ചിത്രത്തില്‍ വളരെ കോസ്റ്റ്‌ലി ആയ ടീഷര്‍ട്ടാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ആ ടീഷര്‍ട്ടിന്റെ വില കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍. 
 
ബിലെന്‍സിയാഗ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ ടീഷര്‍ട്ടാണ് താരം ധരിച്ചത്. പാരീസ് ആസ്ഥമാനായുളള ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡാണ് ഇത്. ഈ ടീഷര്‍ട്ടിന്റെ വില ഏകദേശം 50,000 രൂപയ്ക്ക് അടുത്ത് വരുമത്രേ ! 595 ഡോളറാണ് ടീഷര്‍ട്ടിന്റെ വിലയായി കാണിക്കുന്നത്. അതായത് 44.267 രൂപ വില വരുന്ന ടീഷര്‍ട്ട് ! നേരത്തെ ഒരു ലക്ഷം ദിര്‍ഹം അഥവാ 20 ലക്ഷം രൂപ വിലയുള്ള റിസ്റ്റ് വാച്ച് ധരിച്ചുള്ള പൃഥ്വിരാജിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments