Publish Date: Fri, 18 Jun 2021 (08:31 IST)
Updated Date: Fri, 18 Jun 2021 (08:33 IST)
സുഹൃത്തും സംവിധായകനുമായ സച്ചിയുടെ ഓര്‍മ്മകളിലാണ് പൃഥ്വിരാജ്. ചിത്രീകരണത്തിന് ഇടയ്ക്ക് എടുത്ത ഒരു ചിത്രവും പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം കൂട്ടുകാരനെ ഓര്‍ത്തത്.
'ചിരി, ആശയങ്ങള്‍, കഥകള്‍, വിശ്വാസം. സച്ചി... ഒരു വര്‍ഷം'- പൃഥ്വിരാജ് കുറിച്ചു.
സച്ചിനെക്കുറിച്ചുള്ള ഓരോ തന്റെ ഓര്‍മ്മകളും നടന്‍ നേരത്തെയും പങ്കുവയ്ക്കാറുണ്ടായിരുന്നു ഉണ്ടായിരുന്നു. 13 വര്‍ഷമായി സിനിമയില്‍ സജീവമായ സച്ചി പൃഥ്വിരാജിനെ നായകനാക്കി സിനിമ ചെയ്യാനിരിക്കെയാണ് വിടവാങ്ങിയത്. സേതുവുമായി ചേര്‍ന്ന് ചോക്ലേറ്റ് എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് അദ്ദേഹം സിനിമയിലെത്തിയത്.തുടര്‍ന്ന് റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, സീനിയേഴ്‌സ്, ഡബിള്‍സ് തുടങ്ങിയ ചിത്രങ്ങള്‍ക്കും ഇരുവരും ചേര്‍ന്ന് എഴുതി. അനാര്‍ക്കലി ആണ് സച്ചിന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ. രാമലീല, ഷെര്‍ലെക് ടോംസ്, ചേട്ടായിസ് എന്നീ സിനിമകള്‍ക്ക് സച്ചിയുടെതാണ് രചന.