Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രോ ഡാഡിയിലെ നായികവേഷം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കലക്കിയേനെ; ഇഷ്ട കഥാപാത്രത്തെ കുറിച്ച് പ്രിയ വാര്യര്‍

ബ്രോ ഡാഡിയിലെ നായികവേഷം കിട്ടിയിരുന്നെങ്കില്‍ ഞാന്‍ കലക്കിയേനെ; ഇഷ്ട കഥാപാത്രത്തെ കുറിച്ച് പ്രിയ വാര്യര്‍
, ചൊവ്വ, 19 ജൂലൈ 2022 (11:13 IST)
പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയിലെ നായികവേഷം ചെയ്യാന്‍ താല്‍പര്യമുണ്ടായിരുന്നെന്ന് നടി പ്രിയ വാര്യര്‍. തനിക്ക് അഭിനയിക്കണമെന്ന് തോന്നിയ മലയാള ചിത്രത്തെ പറ്റി ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയ.
 
'മിക്കവാറും എല്ലാ സിനിമകളും കാണുമ്പോഴും തോന്നാറുണ്ട്. ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ ഇതിലും ഗംഭീരമായിട്ട് ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അത് എല്ലാവര്‍ക്കും തോന്നുന്ന കാര്യം തന്നെയാണ്. അടുത്തിടെ ഈ കഥാപാത്രം കിട്ടിയിരുന്നെങ്കില്‍ എന്ന തോന്നിയത് അല്ലെങ്കില്‍ കലക്കിയേനെ എന്ന് തോന്നിയത് ബ്രോ ഡാഡി കണ്ടപ്പോഴാണ്. അത് ഞാനെന്റെ മാനേജര്‍ വിവേകേട്ടന്റെ അടുത്ത് പറയുകയും ചെയ്തു. ആ റോള്‍ കിട്ടുകയായിരുന്നെങ്കില്‍ കലക്കിയേനേയെന്ന്,' പ്രിയ വാര്യര്‍ പറഞ്ഞു.
 
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി പ്രിയ മാറി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ സംഗീത ജീവിതത്തിലെ ഹിറ്റ് ഗാനങ്ങളില്‍ പലതും ഡെന്നീസ് തിരക്കഥകളിലെ നായകന്മാര്‍ക്ക് വേണ്ടി പാടിയവയാണ്:ഉണ്ണിമേനോന്‍