പ്രിയ വാര്യര്‍ വീണ്ടും കണ്ണെറിയുന്നു, ഒപ്പം ഒരു ഫ്ലൈയിംഗ് കിസ്സും!

Webdunia
ചൊവ്വ, 13 ഫെബ്രുവരി 2018 (21:52 IST)
'മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം ഇന്ന് ലോകം മുഴുവന്‍ ഏറ്റുപാടുകയാണ്. അതിന് കാരണം ‘ഒരു അഡാറ്‌ ലവ്’ എന്ന സിനിമയും അതിന്‍റെ സംവിധായകന്‍ ഒമറിന്‍റെ വ്യത്യസ്തമായ ചിന്തയും ഷാന്‍ റഹ്‌മാന്‍റെ സംഗീതവും പ്രിയ പ്രകാശ് വാര്യരുമാണ്. എന്തായാലും ചിത്രത്തിന്‍റെ ടീസറും ഇപ്പോള്‍ തരംഗമായി മാറുകയാണ്.
 
മാണിക്യമലരിലെ പുരികക്കൊടി കൊണ്ട് വന്‍ ഹിറ്റാക്കിയ പ്രിയ വാര്യരുടെ കണ്ണുകളും ആക്ഷനും തന്നെയാണ് ടീസറിന്‍റെയും ഹൈലൈറ്റ്. ടീസറിലും നിറഞ്ഞുനില്‍ക്കുന്നത് പ്രിയയും പ്രിയയുടെ കാമുകന്‍ റോഷന്‍ അബ്‌ദുള്‍ റൌഫും മാത്രമാണ്. റോഷന് പ്രിയ ഒരു ഫ്ലൈയിംഗ് കിസ് നല്‍കുന്നതാണ് ടീസറിന്‍റെ പ്രമേയം.
 
'മാണിക്യ മലരായ പൂവി' എന്ന പഴയ മാപ്പിള ഗാനം സ്വതസിദ്ധ ശൈലിയില്‍ പുനരാവിഷ്ക്കരിച്ച ഷാന്‍ റഹ്മാന്‍ എന്നാല്‍ ടീസറിന് നല്‍കിയിരിക്കുന്നത് തട്ടത്തിന്‍ മറയത്തിലെ പ്രശസ്തമായ ബി ജി എം ആണ്. 
 
നാലുദിവസം കൊണ്ട് 'മാണിക്യ മലരായ പൂവി' ഒരു കോടി പേര്‍ കെണ്ടെങ്കില്‍ ടീസറും ആ ഗണത്തിലേക്ക് കുതിക്കുന്നത്. വന്‍ വരവേല്‍പ്പാണ് ടീസറിനും ലഭിക്കുന്നത്. ആദ്യചിത്രമായ ഹാപ്പി വെഡ്ഡിംഗ് വന്‍ ഹിറ്റാക്കിയ ഒമര്‍ രണ്ടാം ചിത്രമായ ചങ്ക്‍സ് തകര്‍പ്പന്‍ വിജയമാക്കി മാറ്റിയിരുന്നു. എന്നാല്‍ ആ രണ്ട് സിനിമകളെയും വെല്ലുന്ന വിജയമായിരിക്കും ‘ഒരു അഡാറ്‌ ലവ്’ നേടുകയെന്ന് പ്രവചിക്കുന്ന ടീസറും ഗാനവുമൊക്കെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമേഷ്യയിൽ യുദ്ധഭീതി, ഇന്ത്യയ്ക്ക് കൈത്താങ്ങുമായി റഷ്യ

സ്മാര്‍ട്ട് മീറ്ററുകളുടെ വാടക അഞ്ചിരട്ടി വര്‍ധിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

അടുത്ത ലേഖനം
Show comments