Webdunia - Bharat's app for daily news and videos

Install App

ഞാന്‍ ദുല്‍ഖറിനെയോ കുറുപ്പിനെയോ അല്ല ഉദ്ദേശിച്ചത്, വളച്ചൊടിക്കരുത്; വിവാദ പരാമര്‍ശത്തില്‍ തടിയൂരാന്‍ പ്രിയദര്‍ശന്‍

Webdunia
ശനി, 6 നവം‌ബര്‍ 2021 (10:41 IST)
വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. താന്‍ ദുല്‍ഖര്‍ സല്‍മാനെയോ കുറുപ്പ് എന്ന സിനിമയെയോ ഉദ്ദേശിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 
 
'ദുല്‍ഖറിനെയോ അദ്ദേഹത്തിന്റെ പുതിയ ചിത്രം കുറുപ്പിനെയോ ഉദ്ദേശിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിക്കുകയും വിചാരിക്കാത്ത നിഗമനത്തിലേക്ക് എത്തുകയുമായിരുന്നു.' പ്രിയദര്‍ശന്‍ പറഞ്ഞു. 
 
ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുവെയുള്ള വിഷയമാണെന്നും ഏതെങ്കിലും പ്രത്യേക സിനിമയെയോ നടന്‍മാരെയോ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. 
 
കഴിഞ്ഞ ദിവസം മരക്കാര്‍ ഒ.ടി.ടി. റിലീസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലാണ് പ്രിയദര്‍ശന്‍ വിവാദ പരാമര്‍ശം നടത്തിയത്. ' ചില ആളുകള്‍ സിനിമ എടുക്കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സില്‍ വില്‍ക്കാന്‍ പറ്റാതെ വരുമ്പോള്‍ തിയറ്ററില്‍ റിലീസ് ചെയ്തിട്ട് പറയും ഞങ്ങള്‍ അവിടുന്ന് തിരിച്ചുവാങ്ങി കൊണ്ടുവന്ന് തിയറ്ററുകാരെ സഹായിച്ചു എന്നൊക്കെ. അതൊന്നും ശരിയല്ല,' പ്രിയദര്‍ശന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ

രക്ഷിതാക്കൾ വഴക്കുപറഞ്ഞുവെന്ന് കുറിപ്പ്, 11 വയസുകാരി തൂങ്ങിമരിച്ച നിലയിൽ

ഇ ഡി ചമഞ്ഞ് മൂന്നരക്കോടി തട്ടിയെടുത്തു, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ അറസ്റ്റിൽ

പ്രയാഗ്‌രാജിലേക്ക് പോകുന്നവരുടെ തിരക്ക്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം, അൻപതിലേറെ പേർക്ക് പരുക്ക്

അടുത്ത ലേഖനം
Show comments