Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

ബുര്‍ജ് ഖലീഫയില്‍ തെളിയും ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്'; സൂപ്പര്‍സ്റ്റാര്‍ ചിത്രത്തിനു ഗംഭീര വരവേല്‍പ്പ്

Dulquer Salmaan
, വ്യാഴം, 4 നവം‌ബര്‍ 2021 (13:58 IST)
സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്' സിനിമയുടെ ചിത്രങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ തെളിയും. കുറുപ്പിലെ ദുല്‍ഖറിന്റെ ദൃശ്യങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുന്നത് നവംബര്‍ 10 നാണ്. ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാത്രി 8.10 നാണ് ബുര്‍ജ് ഖലീഫ കെട്ടിടത്തില്‍ നയന മനോഹരമായ ഇലുമിനേഷനിലൂടെ ദുല്‍ഖറിന്റെ കുറുപ്പിലെ ദൃശ്യങ്ങള്‍ ബുര്‍ജ് ഖലീഫയില്‍ തെളിയുക. യുഎഇയില്‍ നവംബര്‍ 12 നാണ് സിനിമയുടെ റിലീസ്. ഇങ്ങനെയൊരു ഭാഗ്യം ലഭിക്കുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍താരം ആകുകയാണ് ദുല്‍ഖര്‍. 
 
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പ്' കേരളത്തില്‍ കുപ്രസിദ്ധനായ സുകുമാര കുറുപ്പിന്‍രെ ജീവിതകഥയാണ് പറയുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങളും കുറുപ്പില്‍ അഭിനയിക്കുന്നു. മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജഗതിക്കൊപ്പം മല്ലിക ജീവിച്ചത് മൂന്ന് വര്‍ഷം മാത്രം ! പിന്നീട് സുകുമാരന്റെ ജീവിതസഖി