Webdunia - Bharat's app for daily news and videos

Install App

ആ സീൻ എടുക്കുന്നതിന് മുൻപ് എന്നോട് ഒരുപാട് സോറി പറഞ്ഞു, അത്യാവശ്യം നല്ലൊരു ചവിട്ടാണ് കിട്ടിയത്: പ്രിയാമണി

അഭിറാം മനോഹർ
തിങ്കള്‍, 24 ഫെബ്രുവരി 2025 (17:52 IST)
ചെറിയ പ്രായത്തില്‍ തന്നെ ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളെന്ന പേര് വാങ്ങിയ നടിയാണ് പ്രിയാമണി. പരുത്തിവീരന്‍ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് ദേശീയപുരസ്‌കാരം നേടിയിട്ടുള്ള പ്രിയാമണി മലയാളത്തില്‍ വിനയന്‍ സംവിധാനം ചെയ്ത സത്യം എന്ന സിനിമയിലൂടെയാണ് മലയാളത്തിലെത്തിയത്. തുടര്‍ന്ന് നിരവധി മലയാളം സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
 
 ഇക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന സിനിമ. സിനിമയില്‍ പദ്മശ്രീ എന്ന കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിച്ചത്. സിനിമയില്‍ പ്രിയാമണിയുടെ കഥാപാത്രത്തെ മമ്മൂട്ടി ചവിട്ടുന്ന രംഗമുണ്ട്. ഇത് ചിത്രീകരിച്ച ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
 
 ആ സീന്‍ എടുക്കുന്നതിന് മുന്‍പ് മമ്മൂട്ടി തന്നോട് ഒരുപാട് തവണ വന്ന് സോറി പറഞ്ഞെന്ന് പ്രിയാമണി പറയുന്നു. ചെറുതായി ചവിട്ടുന്നത് പോലെ ആക്ഷന്‍ കാണിക്കാമെന്നും അതിനനുസരിച്ച് ബിഹേവ് ചെയ്‌തോളു എന്നുമാണ് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ അതൊന്നും ആവശ്യമില്ല ശരിക്കും ചവിട്ടാന്‍ താന്‍ പറഞ്ഞെന്ന് പ്രിയാമണി പറയുന്നു. എന്നെ കംഫര്‍ട്ടാക്കിയ ശേഷമാണ് ആ സീന്‍ ചെയ്തത്. എന്നാല്‍ കിട്ടിയത് അത്യാവശ്യം നല്ലൊരു ചവിട്ടായിരുന്നു. സമകാലികം മലയാളത്തിനോട് സംസാരിക്കവെ പ്രിയാമണി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭരണത്തുടര്‍ച്ചയ്ക്കു അനുകൂലമായ രാഷ്ട്രീയ സാഹചര്യം; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുല്ലപ്പള്ളിയും

അമിതവണ്ണം കുറയ്ക്കണം: മോഹന്‍ലാല്‍, ശ്രേയ ഘോഷല്‍ അടക്കമുള്ള 10 പേര്‍ക്ക് മോദിയുടെ ചലഞ്ച്

ഇന്ത്യയില്‍ അര്‍ബുദ മരണനിരക്ക് കൂടുന്നതായി പഠനം; അഞ്ചില്‍ മൂന്നുപേരും മരണപ്പെടുന്നു

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മതവിദ്വേഷ പരാമര്‍ശം: പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി

അടുത്ത ലേഖനം
Show comments