Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണ്ട് സ്ത്രീകളായിരുന്നു കൂടുതലും തന്റെ ആരാധികമാർ; ആ ഒരൊറ്റ സിനിമയിലൂടെ എല്ലാം മാറി മറിഞ്ഞുവെന്ന് കുഞ്ചാക്കോ ബോബൻ

പണ്ട് സ്ത്രീകളായിരുന്നു കൂടുതലും തന്റെ ആരാധികമാർ; ആ ഒരൊറ്റ സിനിമയിലൂടെ എല്ലാം മാറി മറിഞ്ഞുവെന്ന് കുഞ്ചാക്കോ ബോബൻ

നിഹാരിക കെ.എസ്

, വെള്ളി, 21 ഫെബ്രുവരി 2025 (14:25 IST)
ഫാസിൽ സംവിധാനം ചെയ്ത് 1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവിലൂടെ മലയാള സിനിമയിലെത്തിയ ആളാണ് കുഞ്ചാക്കോ ബോബൻ. 25 വർഷത്തിലധികമായി അദ്ദേഹം സിനിമയിൽ എത്തിയിട്ട്. ആദ്യ സിനിമയിലൂടെ തന്റെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ കുഞ്ചാക്കോ ബോബന് സാധിച്ചു. ചോക്ലേറ്റ് ഹീറോ ആയിരുന്നു അദ്ദേഹം. സ്ത്രീ ആരാധകരുടെ ആരാധ പുരുഷൻ. ഇന്ന് കുഞ്ചാക്കോ ബോബൻ ട്രാക്ക് മാറ്റി പിടിച്ചിരിക്കുകയാണ്. 
 
2022 ൽ പുറത്തിറങ്ങിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ ആരാധകരുടെ കാര്യത്തിൽ ചെറിയ മാറ്റമൊക്കെ ഉണ്ടായി. ഈ സിനിമയ്ക്ക് ശേഷം പുരുഷന്മാരും തന്റെ ആരാധകരായി എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്. ആ ചിത്രത്തിൽ വെള്ളമടിച്ച് ഡാൻസ് കളിക്കുന്ന ഒരു സീനുണ്ട്. ആ പാട്ട് ഹിറ്റായതോടെ തനിക്ക് കുറച്ച് ആണുങ്ങളെയും ഫാൻസ്‌ ആയി കിട്ടിയിട്ടുണ്ട് എന്നാണ് കുഞ്ചാക്കോ ബോബൻ പറയുന്നത്.
 
അതേസമയം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ആണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രിയ മണി ആണ് നായിക. ഇമോഷനൽ ക്രൈം ഡ്രാമയാണ് ചിത്രം. നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. 'ജോസഫ്', 'നായാട്ട്' സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Get Set Baby First Reports: വയലൻസില്ലാത്ത ഉണ്ണിയെ പ്രേക്ഷകർ ഏറ്റെടുത്തോ?, ഗെറ്റ് സെറ്റ് ബേബി ആദ്യ പ്രതികരണങ്ങൾ