Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അന്ന് ഷാരൂഖ് ഖാന്‍ 300 രൂപ തന്നു, ഇന്നും അത് എന്റെ പേഴ്‌സിലുണ്ട്':പ്രിയാമണി

'അന്ന് ഷാരൂഖ് ഖാന്‍ 300 രൂപ തന്നു, ഇന്നും അത് എന്റെ പേഴ്‌സിലുണ്ട്':പ്രിയാമണി

കെ ആര്‍ അനൂപ്

, വ്യാഴം, 17 ജൂണ്‍ 2021 (17:01 IST)
ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്‌സ്പ്രസ്സില്‍ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് നടി പ്രിയാമണി. സിനിമയില്‍ അതിഥിതാരമായി ആണ് നടി എത്തിയത്. 1,2,3,4 എന്ന ഗാനരംഗത്താണ് ഷാരൂഖ് ഖാനൊപ്പം പ്രിയാമണി പ്രത്യക്ഷപ്പെട്ടത്. ചിത്രീകരണത്തിനിടെ ഷാരൂഖ് നല്‍കിയ 300 രൂപ ഇപ്പോഴും നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുകയാണ് നടി.
 
അഞ്ച് ദിവസത്തോളം ഉണ്ടായിരുന്ന പാട്ടിന്റെ ചിത്രീകരണം മികച്ച ഒരനുഭവമായിരുന്നു എന്നാണ് പ്രിയാമണി പറയുന്നത്.'ഷൂട്ട് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് തന്നെ ഞാന്‍ അവിടെ എത്തിയിരുന്നു. ഇടവേളകളില്‍ അദ്ദേഹത്തിന്റെ ഐപാഡില്‍ ഞങ്ങള്‍ കോന്‍ ബനേഗ ക്രോര്‍പതി കളിക്കുമായിരുന്നു. അദ്ദേഹം എനിക്ക് 300 രൂപയും തന്നു. അതിപ്പോഴും എന്റെ പേഴ്‌സിലുണ്ട്'- പ്രിയാമണി പറഞ്ഞു.
 
 ഫാമിലി മാന്‍ സീസണ്‍ 2 എന്ന ചിത്രമാണ് നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്. മനോജ് ബാജ്‌പേയി, സാമന്ത അകിനേനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.ആമസോണ്‍ പ്രൈമിലൂടെ പുതിയ സീരീസിന് മൂന്നാംഭാഗം ഉണ്ടാകും എന്നും പറയപ്പെടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മരിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഇന്ദ്രജിത്തിനെ അടുത്തുവിളിപ്പിച്ചു, ഒരു പാട്ട് പാടാന്‍ പറഞ്ഞു'