Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രിയന്‍ ഓട്ടത്തിലാണ്' റിലീസ് ഇന്ന്; മമ്മൂട്ടി അതിഥി വേഷത്തില്‍

Priyan Ottathil Annu Mammootty Guest Role 'പ്രിയന്‍ ഓട്ടത്തിലാണ്' റിലീസ് ഇന്ന്; മമ്മൂട്ടി അതിഥി വേഷത്തില്‍
, വെള്ളി, 24 ജൂണ്‍ 2022 (08:32 IST)
അഭയ്കുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവര്‍ തിരക്കഥ രചിച്ച് ആന്റണി സോണി സംവിധാനം ചെയ്ത ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് ഇന്ന് മുതല്‍ തിയറ്ററുകളില്‍. C/O സൈറാ ബാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രിയന്‍ ഓട്ടത്തിലാണ്. 
 
പ്രിയദര്‍ശന്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നു. അപര്‍ണ ദാസ്, സ്മിനു സിജോ, നൈല ഉഷ, ജാഫര്‍ ഇടുക്കി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചെറിയൊരു ഭാഗത്താണ് മമ്മൂട്ടി എത്തുന്നത്. 
 
മുഴുനീള കുടുംബചിത്രമെന്ന പേരിലാണ് ചിത്രം തിയറ്റര്‍ റിലീസിന് എത്തുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'വിവാഹമോചനം ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ട്'; ആദ്യ വിവാഹബന്ധത്തെ കുറിച്ച് മഞ്ജരി