Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിവാഹമോചനം ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ട്'; ആദ്യ വിവാഹബന്ധത്തെ കുറിച്ച് മഞ്ജരി

Singer Manjari about Divorce 'വിവാഹമോചനം ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ട്'; ആദ്യ വിവാഹബന്ധത്തെ കുറിച്ച് മഞ്ജരി
, വെള്ളി, 24 ജൂണ്‍ 2022 (08:20 IST)
ഗായിക മഞ്ജരിയുടെ വിവാഹമാണ് ഇന്ന്. ബാല്യകാല സുഹൃത്ത് ജെറിന്‍ ആണ് വരന്‍. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്. വിവേക് എന്നയാളാണ് മഞ്ജരിയെ ആദ്യം വിവാഹം കഴിച്ചത്. ഈ ബന്ധം പിന്നീട് നിയമപരമായി പിരിഞ്ഞു. ഇതേ കുറിച്ച് മഞ്ജരി നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
ഒത്തുപോകാന്‍ കഴിയാതെ വന്നതോടെയാണ് ആദ്യ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയതെന്ന് മഞ്ജരി പറയുന്നു. വളരെ നേരത്തെയാണ് വിവാഹം നടന്നത്. നിയമപരമായ ആ ബന്ധം പിന്നീട് ഡിവോഴ്‌സില്‍ കലാശിച്ചു. ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക്ക് മാര്‍ക്ക് ആയി ഒന്നും കാണുന്നില്ലെന്നും മഞ്ജരി പറഞ്ഞു. 
 
ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ. എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു. അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാതെ വന്നപ്പോള്‍ വിവാഹമോചിതയായി. കുറേനാള്‍ മുന്‍പ് വിവാഹമോചിതയായതാണ്. അതിനുശേഷമാണ് താന്‍ സ്വയം അനലൈസ് ചെയ്തു തുടങ്ങിയതെന്നും മഞ്ജരി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സാനിയ; കിടിലന്‍ ചിത്രങ്ങള്‍