Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങളുമായി... വിജയ് ബാബു നിര്‍മ്മിക്കുന്ന ഇരുപതാമത്തെ ചിത്രം, പ്രണയ കഥയുമായി സാജിദ് യാഹിയ

അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങളുമായി... വിജയ് ബാബു നിര്‍മ്മിക്കുന്ന ഇരുപതാമത്തെ ചിത്രം, പ്രണയ കഥയുമായി സാജിദ് യാഹിയ

കെ ആര്‍ അനൂപ്

, വെള്ളി, 7 ഏപ്രില്‍ 2023 (08:05 IST)
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന് പ്രൊഡക്ഷന്‍ നമ്പര്‍ 20 എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. സാജിദ് യാഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മോഹന്‍ലാല്‍ എന്ന സിനിമയ്ക്ക് ശേഷം സാജിദ് ഒരുക്കുന്ന മറ്റൊരു ചിത്രം കൂടിയാണിത്. ആലപ്പുഴ മാരാരി ബീച്ചിലാണ് പുതിയ ചിത്രത്തിന് തുടക്കമായത്.
 
ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അതിമനോഹരമായ പ്രണയകഥയാണ് സിനിമ പറയുന്നത്. അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. രഞ്ജിത്ത് സജീവ്, നെഹാ നസ്രീന്‍ എന്നീ പുതുമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ലെന തുടങ്ങിയ പരിചയ സമ്പന്നരായ അഭിനേതാക്കള്‍ക്ക് പുറമേ 25 ഓളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
 
12 ഓളം ഗാനങ്ങള്‍ സിനിമയിലുണ്ട്. നിഹാല്‍, പ്രകാശ് അലക്‌സ്, വിമല്‍ തുടങ്ങിയവരാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. സുഹൈല്‍ കോയുടെതാണ് വരികള്‍.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ എല്ലാ വാപ്പമാര്‍ക്കും... സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥയുമായി സംവിധായകന്‍ സാജിദ് യാഹിയ