ഇന്നത്തെ കാലത്ത് പോലും ചുംബനരംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പല താരങ്ങളും മടിയുള്ളവരാണ്. അടുത്ത കാലത്തായി ചുംബന രംഗങ്ങളും ഇന്റിമേറ്റ് രംഗങ്ങളും പതിവായിട്ടുണ്ട്.എന്നാല്‍ 90കളില്‍ ഒരു ചുംബനരംഗം ചിത്രീകരിക്കാനായി 47 തവണ റീടേക്ക് ചെയ്യേണ്ടതായി വന്നിട്ടുണ്ട്.
ആമിര്‍ഖാന്‍ നായകനായി 1996ല്‍ പുറത്തിറങ്ങിയ രാജാ ഹിന്ദുസ്ഥാനിയിലായിരുന്നു ഈ ചുംബനരംഗം. 1996 നവംബര്‍ 15ന് പുറത്തിറങ്ങിയ സിനിമയില്‍ ആമിര്‍ഖാനും കരീഷ്മ കപൂറുമായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. സിനിമയില്‍ ഇന്നും ആഘോഷിക്കപ്പെടുന്നതാണ് ആമിര്‍ഖാനും കരിഷ്മ കപൂറും തമ്മിലുള്ള ലിപ്ലോക്ക് രംഗം. ഊട്ടിയില്‍ ഈ രംഗം ചിത്രീകരിക്കുമ്പോള്‍ താനും ആമിര്‍ഖാനും തണുപ്പ് കാരണം വിറയ്ക്കുന്ന അവസ്ഥയിലായിരുന്നുവെന്നാണ് ഈ രംഗത്തെ പറ്റിയുള്ള ഓര്‍മ പങ്കുവെച്ചപ്പോള്‍ കരിഷ്മ കപൂര്‍ പറഞ്ഞത്. 47 തവണയാണ് സീന്‍ റീടേയ്ക്ക് ചെയ്തത്. 6 കോടി ബജറ്റില്‍ പുറത്തിറങ്ങിയ സിനിമ അന്ന് 78 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും നേടിയത്.