മലയാള സിനിമയില്‍ പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് എന്ന പേരില്‍ പുതിയ സംഘടന വരുന്നു. സംവിധായകരായ ആഷിഖ് അബു,ലിജോ ജോസ് പെല്ലിശ്ശേരി,രാജീവ് മേനോന്‍,റിമ കല്ലിങ്കല്‍,അഞ്ജലി മേനോന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്. ഇതിനായുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചതായി സംവിധായിക അഞ്ജലി മേനോന്‍ പറഞ്ഞു.
തൊഴിലാളികളുടെ ശാക്തീകരണവും പുതിയ സിനിമ സംസ്‌കാരം രൂപീകരിക്കുകയുമാണ് സംഘടനയുടെ ലക്ഷ്യം. സംഘടനയെ പറ്റിയുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കത്ത് സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ നല്‍കിതുടങ്ങിയതായാണ് റിപ്പോര്‍ട്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുമെന്നും കത്തിലുണ്ട്.