Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

പൃഥ്വിരാജും ജോജുജോർജും ഒന്നിക്കുന്നു, ഷീലു എബ്രഹാം നായിക

പൃഥ്വിരാജ്

കെ ആര്‍ അനൂപ്

, ശനി, 2 ജനുവരി 2021 (16:36 IST)
പൃഥ്വിരാജും ജോജുജോർജും ഒന്നിക്കുന്നു. ‘സ്റ്റാർ’ എന്ന പേര് നൽകിയിട്ടുള്ള ചിത്രം ഒരുങ്ങുകയാണ്. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ടൈറ്റിൽ ലുക്ക് ആണ് പുറത്തു വന്നിരിക്കുന്നത്. നടി ഷീലു എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. 
 
ഹരിനാരായണൻറെ വരികൾക്ക് എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് സംഗീതമൊരുക്കുന്നത്. ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോള്‍ഡ് കേസ്, ജനഗണമന, കുരുതി എന്നീ ചിത്രങ്ങളാണ് പൃഥ്വിരാജിന്റെതായി ഇനി വരാനിരിക്കുന്നത്. പീസ്, മധുരം, നായാട്ട് തുടങ്ങിയ ജോജു ചിത്രങ്ങളും ഉടൻതന്നെ പ്രേക്ഷകർക്ക് അരികിലേക്ക് എത്തും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിയേറ്ററുകള്‍ക്ക് മോഹന്‍ലാല്‍ നല്‍കുന്നത് 10 കോടിയുടെ ദൃശ്യം 2 അല്ല, 100 കോടിയുടെ മരക്കാര്‍ !