Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുനീത് മരിച്ചത് ശാരീരികക്ഷമത കൂടുതല്‍ നോക്കിയതിനാല്‍'; ഡോക്ടറുടെ സന്ദേശം എന്ന നിലയില്‍ പ്രചരിക്കുന്നതില്‍ വസ്തുതയുണ്ടോ?

Puneeth Rajkumar
, ശനി, 30 ഒക്‌ടോബര്‍ 2021 (21:51 IST)
പുനീത് രാജ്കുമാര്‍ മരിച്ചത് ബോഡി ഫിറ്റ്‌നെസിന് അമിത പ്രാധാന്യം നല്‍കിയതുകൊണ്ടാണെന്ന തരത്തില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. നാരായണ ഹെല്‍ത്ത് ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ.ദേവി ഷെട്ടിയുടെ പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശമാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു. നാല്‍പ്പതുകളില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച എട്ടോ ഒന്‍പതോ സെലിബ്രിറ്റികളെ തനിക്ക് അറിയാമെന്നും ബോഡി കൂടുതല്‍ ഫിറ്റാക്കാന്‍ ശ്രമിച്ചതാണ് ഇവരുടെ പ്രശ്‌നമെന്നും പറഞ്ഞതായുള്ള സന്ദേശമാണ് ഇന്ന് ഡോക്ടര്‍ ദേവി ഷെട്ടിയുടെ പേരില്‍ വ്യാപകമായി പ്രചരിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുലിമുരുകന്‍ ടീം വീണ്ടും, വൈശാഖിനൊപ്പം മോഹന്‍ലാല്‍, ചിത്രീകരണം നവംബര്‍ ആദ്യം