Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പ തീയല്ല, കാട്ടുതീ തന്നെ.. ആദ്യദിനം ഇന്ത്യയിലെ 8500 സ്ക്രീനുകളിൽ, കത്തിപ്പടരും: കാത്തിരിക്കുന്നത് ഓപ്പണിംഗ് ഡേ റെക്കോർഡ്

Pushpa,Allu Arjun

അഭിറാം മനോഹർ

, ഞായര്‍, 1 ഡിസം‌ബര്‍ 2024 (11:55 IST)
തെന്നിന്ത്യന്‍ സിനിമ മാത്രമല്ല ഇന്ത്യയാകെ കാത്തിരിക്കുന്ന സിനിമയാണ് അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുഷ്പ 2. സിനിമയുടെ ആദ്യഭാഗം ഇന്ത്യയെങ്ങും വലിയ വിജയമായി മാറിയിരുന്നു. തെന്നിന്ത്യയ്ക്ക് പുറമെ നോര്‍ത്ത് ഇന്ത്യയില്‍ വലിയ ആരാധകരാണ് സിനിമയ്ക്കുള്ളത്. അതിനാല്‍ ആഗോളതലത്തില്‍ 12,000 സ്‌ക്രീനുകളിലായാണ് സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
 
 ഇന്ത്യയിലാകെ 8500 സ്‌ക്രീനുകളിലാണ് പുഷ്പ 2 എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യദിനം തന്നെ സിനിമ ഇതോടെ വലിയ കളക്ഷന്‍ തന്നെ നേടുമെന്ന് ഉറപ്പായ്യിരിക്കുകയാണ്. ഇത്രയും സ്‌ക്രീനുകളില്‍ റിലീസാകുന്നതിനാല്‍ തന്നെ ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം സിനിമ 200 കോടിയ്ക്കടുത്ത് കളക്ട് ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷന്‍ റെക്കോര്‍ഡ് പുഷ്പ 2 സ്വന്തമാക്കും.
 
 ബാഹുബലിക്ക് ശേഷമെത്തിയ രാജമൗലി സിനിമയായ ആര്‍ആര്‍ആറിന്റെ പെരിലാണ് നിലവില്‍ ഇന്ത്യന്‍ സിനിമയുടെ ഓപ്പണിംഗ് ഡേ റെക്കോര്‍ഡുള്ളത്. 223.5 കോടി രൂപയായിരുന്നു സിനിമ ആഗോളതലത്തില്‍ ആദ്യ ദിനം നേടിയത്. ഈ റെക്കോര്‍ഡുകളെല്ലാം പുഷ്പ 2 തകര്‍ത്തെറിയാന്‍ സാധ്യതയേറെയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദേശീയ അവാർഡ് കിട്ടുമെന്നാണ് പ്രതീക്ഷ, പുഷ്പ 2വിലെ പ്രകടനത്തെ പറ്റി രശ്മിക മന്ദാന