Webdunia - Bharat's app for daily news and videos

Install App

മുസ്ലീം, ഭർത്താവ് കൂടെയില്ല: കൊച്ചിയിൽ ഫ്ലാറ്റ് കിട്ടാനില്ലെന്ന് പുഴുവിന്റെ സംവിധായിക

Webdunia
വെള്ളി, 21 ജനുവരി 2022 (12:47 IST)
കൊച്ചി: സിനിമ സംവിധാനം ചെയ്യുന്ന മുസ്ലീം സ്ത്രീ ആയതിനാൽ കൊച്ചിയിൽ താമസിക്കാൻ ഫ്ലാറ്റ് കിട്ടുന്നില്ലെന്ന പരാതിയുമായി സംവിധായിക രത്തീന. ഫേസ്ബുക്കിലൂടെയാണ് റത്തീന തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയും പാ‍ർവ്വതിയും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിക്കുന്ന പുഴു എന്ന ചിത്രത്തിന്റെ സംവിധായികയാണ് റത്തീന. 
 
മുസ്ലീം ആയതിനാൽ വീട് കിട്ടാത്ത അനുഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. ഏഴ് വയസിന് താഴെ പ്രായമുള്ള കുട്ടിയുണ്ട് എന്നതും ഭർത്താവ് കൂടെയില്ല എന്നതുമാണ് വീട് നൽകാത്തതിന് ഇപ്പോൾ നൽകുന്ന കാരണങ്ങളെന്നും രത്തീന ഫേസ്‌ബുക്കിൽ കുറിച്ചു.
 
രത്തീനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
 
"റത്തീന ന്ന് പറയുമ്പോ??" 
"പറയുമ്പോ? " 
മുസ്ലിം അല്ലല്ലോ ല്ലേ?? "
"യെസ് ആണ്...'
" ഓ, അപ്പൊ  ബുദ്ധിമുട്ടായിരിക്കും  മാഡം!"
 
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത് 
 
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും! 
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
 
ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി
സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ 
എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! .. 
"ബാ.. പോവാം ...." 
Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞു  നമ്മക്ക് ആശ്വസിക്കാം...

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം

എന്‍എസ് മാധവന് 2024ലെ എഴുത്തച്ഛന്‍ പുരസ്‌കാരം

ചോദ്യം ചെയ്യല്‍ കഴിഞ്ഞു, പിപി ദിവ്യയെ തിരികെ ജയിലില്‍ എത്തിച്ചു

പാക്ക് ചെയ്ത ഭക്ഷണങ്ങളിലെ ഉപ്പു കുറച്ചാല്‍ തന്നെ 3 ലക്ഷം ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് പഠനം

SSLC പരീക്ഷ മാർച്ച് മൂന്നു മുതൽ 26 വരെ

അടുത്ത ലേഖനം
Show comments