‘പബ്ലിസിറ്റിയുടെ ഭാഗമായാവാം എന്നെ ഇതില്‍ വലിച്ചിടുന്നത്, വിവാദം ഉയര്‍ന്ന സ്ഥിതിക്ക് സിനിമ ഞാന്‍ തീര്‍ച്ചയായും കാണും'; പ്രതികണങ്ങളുമായി നഗ്മ

ജൂലി 2 നഗ്മയുടെ ജീവിതമാണോ?

Webdunia
വെള്ളി, 24 നവം‌ബര്‍ 2017 (10:44 IST)
മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ വാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
 
1990കള്‍ക്കും 2000 ത്തിനുമിടയില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2 എന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്ന് ജൂലിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.
 
തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയുടെ അരങ്ങേറ്റം ബോളിവുഡിനെ ഇളക്കി മറിച്ച ഒരു നടന്റെ നായികയായിട്ടായിരുന്നുവെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകര്‍ റായി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം നഗ്മയുടെ ജീവിതമാണോയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്.
 
സല്‍മാന്‍ ഖാന്‍ നായകനായെത്തിയ ചിത്രത്തിലൂടെയാണ് നഗ്മ ബോളിവുഡില്‍ തുടക്കം കുറിച്ചത്. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ടെന്ന കാരണത്താലാണ് ആ നടിയാണ് ജൂലി 2 വിന്റെ കേന്ദ്ര കഥാപാത്രമെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്.
 
ഇത്തരമൊരു വിമര്‍ശനം ഉയര്‍ന്നതോടെ താരം തന്നെ ഇതിനെ പറ്റി പ്രതികരിക്കുകയുണ്ടായി. സിനിമ വിജയിപ്പിക്കുന്നതിന് വേണ്ടി നടത്തുന്ന പബ്ലിസിറ്റി സ്റ്റണ്ടിന്റെ ഭാഗമായാവാം ഇത്തരത്തിലൊരു പ്രചാരണമെന്നും താരം വ്യക്തമാക്കി. സിനിമ കാണാതെ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറല്ലെന്ന് നഗ്മ പറയുന്നു. ഇത്തരമൊരു വിവാദം ഉയര്‍ന്നുവന്ന അവസരത്തില്‍ താന്‍ തീര്‍ച്ചയായും ഈ സിനിമ കാണുമെന്നും താരം വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

കശ്മീരിനെ മുഴുവനായി ഇന്ത്യയുമായി ഒന്നിപ്പിക്കാൻ പട്ടേൽ ആഹ്രഹിച്ചു, നെഹ്റു അനുവദിച്ചില്ല: നരേന്ദ്രമോദി

ലോകത്തിലെ ഏറ്റവും നീളം കൂടിയ ഈ റോഡിന് 30000 കിലോമീറ്റര്‍ വരെ വളവുകളില്ല; 14 രാജ്യങ്ങളെയും രണ്ട് ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്നു!

പിഎം ശ്രീയില്‍ കേന്ദ്രം ബുധനാഴ്ച നല്‍കാമെന്ന് സമ്മതിച്ച എസ്എസ്‌കെ ഫണ്ട് മുടങ്ങി

ക്ഷേമ പെന്‍ഷന്‍: നവംബറില്‍ കുടിശ്ശികയടക്കം 3,600 രൂപ ലഭിക്കും

സംസ്ഥാനത്ത് 10 മാസത്തിനുള്ളില്‍ 314 മരണങ്ങളും 4688 പേര്‍ക്ക് രോഗബാധയും: എലിപ്പനി പിടിമുറുക്കുന്നു, പ്രതിരോധം ഫലപ്രദമല്ലേ?

അടുത്ത ലേഖനം
Show comments