'നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ...'; പള്‍സറിനോട് പൊട്ടിത്തെറിച്ച് ദിലീപ് !

ഗൂഡാലോചന നടത്തി ദിലീപും പള്‍സറും കാത്തിരുന്നത് നാലു വര്‍ഷം

വ്യാഴം, 23 നവം‌ബര്‍ 2017 (15:39 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യം നടത്തിയ ശേഷവും ദിലീപ് മാധ്യമങ്ങളിലൂടെ നടിയെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ചതായും തന്റെ ഭാഗം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ സിനിമ പ്രവര്‍ത്തകരിലൂടെ ശ്രമം നടത്തിയതയും കുറ്റപത്രത്തില്‍ പറയുന്നു. 2013ലാണ് ഇത്തരമൊരു ആക്രമണത്തിന് പദ്ധതിയിട്ടെങ്കിലും പള്‍സര്‍സുനി മറ്റൊരു കേസില്‍ പെട്ട് അകത്തായതോടെ ആ ശ്രമം പാളിയെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
 
പിന്നീടൊരിക്കല്‍ പള്‍സര്‍സുനിയെ നേരിട്ട് കണ്ട സമയത്ത് ‘നിന്നെ ഒരു കാര്യം ഏല്‍പ്പിച്ചിട്ട് കുറേ നാളായല്ലോ..’ എന്നുപറഞ്ഞ് ദിലീപ് പൊട്ടിത്തെറിച്ചെന്നും അതിനുപിന്നാലെയാണ് നടിയെ സുനിയും സംഘവും ആക്രമിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യ രണ്ടു ശ്രമവും പാഴായിപ്പോയതിന് പിന്നാലെയാണ് പിന്നീടൊരിക്കല്‍ നേരിട്ട് കണ്ട സമയത്ത് ദിലീപ് ഇത്തരത്തില്‍ പൊട്ടിത്തെറിച്ചതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുറ്റപത്രം കണ്ട് ഞെട്ടി, നടിക്ക് പരാതിയില്ലേ? ഡബ്ല്യുസിസി എവിടെ? - മാധ്യമങ്ങളും പൊലീസും ചെയ്തത് ശരിയായ നടപടി അല്ലെന്ന് സംഗീത ലക്ഷമണ