'വിശ്വാസപൂര്‍വ്വം മന്‍സൂറി'നെ ഏറ്റെടുത്ത് സിനിമാപ്രേമികള്‍ ; ചിത്രം യൂട്യൂബില്‍ കണ്ടത് ലക്ഷങ്ങള്‍
'വിശ്വാസപൂര്‍വ്വം മന്‍സൂര്‍’ യൂട്യൂബില്‍ വന്‍ഹിറ്റാകുന്നു !
Publish Date: Fri, 24 Nov 2017 (09:11 IST)
Updated Date: Fri, 24 Nov 2017 (09:13 IST)
പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വ്വം മന്‍സൂര്‍ യൂട്യൂബില്‍ ഹിറ്റാകുന്നു. വീരപുത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. ആറുലക്ഷത്തോളം പേര്‍ ഇതുവരെ ചിത്രം കണ്ടു. സമകാലീന രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ യുവതാരങ്ങളായ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
വിശ്വാസപൂര്‍വ്വം മന്‍സൂറില്‍ സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകുന്ന ജീവിതം പെട്ടെന്ന് ഊഹാപോഹങ്ങളുടെയും കെട്ടുകഥകളുടെയും പിടിയിലാകുകയും സ്നേഹബന്ധങ്ങളും രക്തബന്ധങ്ങളും വെല്ലുവിളി നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആശാശരത്ത്, സറീനാവഹാബ്, രഞ്ജിപണിക്കര്‍, വികെ ശ്രീരാമന്‍, ലിയോണി ലിഷോയ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ആകാശ്, സെയ്ഫ് മുഹമ്മദ് എന്നിവരാണ് മറ്റു താരങ്ങള്‍.
AISWARYA
Publish Date: Fri, 24 Nov 2017 (09:11 IST)
Updated Date: Fri, 24 Nov 2017 (09:13 IST)