മലയാളത്തിലെ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ വിവിധ ഷോകളുടെ അവതാരകനായി ശ്രദ്ധിക്കപ്പെട്ടയാളാണ് രാജ് കലേഷ്.ഫിറ്റ്‌നസിന് ശ്രദ്ധ കൊടുക്കാറുള്ള വ്യക്തി കൂടിയാണ് താരം. അടുത്തിടെയായി ശരീരഭാരം കൂടിയപ്പോള്‍ അത് കുറയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 21 ദിവസം കൊണ്ട് നാലു കിലോ കുറച്ചിരിക്കുക രാജ്.
43 കാരനായ രാജ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
നിരവധി ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.സപ്തമശ്രീ തസ്‌കര, ഉസ്താദ് ഹോട്ടല്‍, ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ രാജ് കലേഷ് എത്തിയിരുന്നു.