Webdunia - Bharat's app for daily news and videos

Install App

പോണ്‍ വീഡിയോ നിര്‍മാണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക ഗ്രൂപ്പ്, വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് 'H'; രാജ് കുന്ദ്ര അഡ്മിന്‍

Webdunia
ചൊവ്വ, 20 ജൂലൈ 2021 (14:14 IST)
അശ്ലീല വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ് കുന്ദ്രയുടെ വാട്‌സ്ആപ്പ് വിവരങ്ങള്‍ പുറത്ത്. പോണ്‍ വീഡിയോ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ്. 'H' എന്ന പേരുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ട്. രാജ് കുന്ദ്രയാണ് ഈ ഗ്രൂപ്പിന്റെ അഡ്മിന്‍. പെണ്‍കുട്ടികളെയും സ്ത്രീകളെയും എങ്ങനെ വലയിലാക്കണം, സ്ത്രീകളെ എങ്ങനെ വശീകരിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചര്‍ച്ച ചെയ്തിരുന്നത്. തങ്ങള്‍ നിര്‍മിക്കുന്ന പോണ്‍ വീഡിയോക്ക് എങ്ങനെ വ്യൂവേഴ്‌സ് കൂട്ടണമെന്ന ചര്‍ച്ചയും രാജ് കുന്ദ്ര അടക്കമുള്ള ഈ ഗ്രൂപ്പില്‍ നടത്തിയിരുന്നു. അഞ്ച് പേരാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. 
 
ഇന്നലെ രാത്രിയാണ് സൂപ്പര്‍താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും പ്രമുഖ ബിസിനസുകാരനുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീലചിത്രങ്ങള്‍ നിര്‍മിച്ചതില്‍ പ്രധാന കണ്ണി രാജ് കുന്ദ്രയാണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. അശ്ലീല സിനിമകള്‍ നിര്‍മിക്കുകയും ചില ആപ്പുകള്‍ വഴി അത് പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് മുംബൈ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്ദ്രക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാന്‍ രാജ് കുന്ദ്ര ശ്രമിച്ചെന്നാണ് ആരോപണം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

അടുത്ത ലേഖനം