Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹോദരിയുടെ ഭര്‍ത്താവുമായി മുന്‍ ഭാര്യയ്ക്ക് ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ രാജ് കുന്ദ്ര; പിന്നീട് ശില്‍പ ഷെട്ടിയുമായി പ്രണയം

Raj Kundra
, ചൊവ്വ, 20 ജൂലൈ 2021 (11:04 IST)
അശ്ലീല വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചെന്ന കേസിലാണ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര അറസ്റ്റിലായത്. എന്നും വിവാദ നായകനായിരുന്നു രാജ് കുന്ദ്ര. ആദ്യ ഭാര്യ കവിത രാജ് കുന്ദ്രക്കെതിരെ നടത്തിയ ആരോപണങ്ങളും അതിനു രാജ് കുന്ദ്ര നല്‍കിയ മറുപടിയും ഈയടുത്താണ് വലിയ രീതിയില്‍ ചര്‍ച്ചയായത്. ആ വിവാദം എന്താണെന്ന് നോക്കാം. 
 
ശില്‍പ ഷെട്ടി കാരണമാണ് രാജ് കുന്ദ്രയുമായുള്ള തന്റെ വിവാഹബന്ധം തകര്‍ന്നതെന്ന കവിതയുടെ ആരോപണത്തിലൂടെയാണ് വിമര്‍ശനങ്ങളുടെ തുടക്കം. ശില്‍പ ഷെട്ടിയെ വിവാഹം കഴിക്കുന്നതിനു മുന്‍പ് കവിതയായിരുന്നു രാജ് കുന്ദ്രയുടെ ഭാര്യ. വിവാഹബന്ധം തകരാന്‍ കാരണം ശില്‍പയാണെന്ന് കവിത ആരോപിക്കുന്ന വീഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോ അഭിമുഖത്തിലാണ് ശില്‍പ ഷെട്ടിക്കെതിരെ കവിത സംസാരിക്കുന്നത്. എന്നാല്‍, പിന്നീട് കവിതയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് രാജ് കുന്ദ്ര. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എന്തുകൊണ്ട് കവിതയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് രാജ് കുന്ദ്ര പറയുന്നത്. 
 
'പന്ത്രണ്ട് വര്‍ഷം മിണ്ടാതിരുന്നു, ഇനി മിണ്ടാതിരിക്കാന്‍ സാധിക്കില്ല,' എന്നു പറഞ്ഞാണ് കവിതക്കെതിരെ രാജ് കുന്ദ്ര രംഗത്തെത്തിയത്. തന്റെ സഹോദരിയുടെ മുന്‍ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് രാജ് കുന്ദ്ര പറയുന്നത്. തങ്ങള്‍ ലണ്ടനില്‍ താമസിച്ചിരുന്ന സമയത്തായിരുന്നു ഇതെന്നും രാജ് പറഞ്ഞു. 
 
'എന്റെ സഹോദരിയുടെ ഭര്‍ത്താവുമായി കവിതയ്ക്ക് ബന്ധമുണ്ടായിരുന്നു. എന്റെ അമ്മ കവിതയെയും സഹോദരിയുടെ ഭര്‍ത്താവിനെയും അസാധാരണ സാഹചര്യത്തില്‍ പിടികൂടിയിട്ടുണ്ട്. അവര്‍ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. കുടുംബത്തിലെ പലരും ഇതേ കുറിച്ച് എന്നോട് സംശയം പ്രകടിപ്പിച്ചിരുന്നു. കുളിമുറിയില്‍ കവിത ഒരു ഫോണ്‍ രഹസ്യമായി സൂക്ഷിച്ചിരുന്നു. കുളിമുറിക്കുള്ളില്‍ ഇരുന്നാണ് അയാള്‍ മെസേജ് അയച്ചിരുന്നത്. കുളിമുറിയില്‍ നിന്ന് ഫോണ്‍ കണ്ടെത്തി. അതിലെ രഹസ്യ മെസേജുകള്‍ ഞാന്‍ വായിച്ചു. കവിതയുമായുള്ള വിവാഹബന്ധം തുടരാന്‍ പറ്റില്ലെന്ന് ഞാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. സഹോദരിയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിരുന്നു,' രാജ് കുന്ദ്ര പറഞ്ഞു. 
 
'ഒരു ദിവസം എന്റെ സഹോദരി എന്നെ വിളിച്ചു. അവള്‍ കരയുകയായിരുന്നു. ഭര്‍ത്താവിന്റെ ഒരു രഹസ്യഫോണ്‍ കപ്ബോര്‍ഡില്‍ നിന്ന് പിടികൂടിയെന്നും അതില്‍ നിന്ന് ഒരു യുകെ നമ്പറിലേക്ക് സ്ഥിരമായി മെസേജുകള്‍ അയച്ചിട്ടുണ്ടെന്നും സഹോദരി റീന കുന്ദ്ര എന്നോട് കരഞ്ഞുകൊണ്ട് പറഞ്ഞു. അയച്ചിരിക്കുന്ന സന്ദേശങ്ങള്‍ എല്ലാം വളരെ പ്രണയാതുരമായാണെന്നും അവള്‍ പറഞ്ഞു. മെസേജ് അയച്ചിരിക്കുന്ന നമ്പര്‍ എനിക്ക് നല്‍കാന്‍ ഞാന്‍ സഹോദരിയോട് പറഞ്ഞു. ഞാന്‍ എന്റെ സുഹൃത്തിന്റെ സഹായത്തോട് യുകെയില്‍ ഏത് ടവറിന് കീഴില്‍ നിന്നാണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്ന് നോക്കി. ഞാന്‍ യഥാര്‍ഥത്തില്‍ ഞെട്ടിപ്പോയി. യുകെയില്‍ എന്റെ വീടിന് സമീപമുള്ള ടവര്‍ പരിധിയില്‍ നിന്നാണ് സഹോദരിയുടെ ഭര്‍ത്താവിന് സന്ദേശങ്ങള്‍ പോകുന്നതെന്ന് എനിക്ക് വ്യക്തമായി. എന്റെ ഭാര്യയായിരുന്ന കവിതയും സഹോദരിയുടെ മുന്‍ ഭര്‍ത്താവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് പിന്നീടാണ് എനിക്ക് മനസിലായത്,' രാജ് കുന്ദ്ര പറയുന്നു. 
 
2006 ലാണ് രാജ് കുന്ദ്രയും കവിതയും വിവാഹമോചനം നേടിയത്. 2009 ല്‍ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരായി. താന്‍ മാനസികമായി തകര്‍ന്ന സമയത്തെല്ലാം ശില്‍പയാണ് തനിക്ക് കരുത്തായതെന്നും രാജ് കുന്ദ്ര പറയുന്നു. 
 
രാജ് കുന്ദ്രയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ സഹോദരി റീന കുന്ദ്രയും പിന്നീട് സംസാരിച്ചത്. 'എന്റെ മൂത്ത സഹോദരിയെ പോലെയാണ് കവിതയെ ഞാന്‍ കണ്ടത്. ഞാന്‍ അവരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. കവിത എന്നോട് ഇങ്ങനെ ചെയ്യുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല. ഇക്കാര്യം അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നുപോയി,' റീന് കുന്ദ്ര പറഞ്ഞു. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ പ്രധാനമന്ത്രിയുടെ എളിമയെ അഭിനന്ദിക്കുന്നു: പ്രിയദര്‍ശന്‍