Webdunia - Bharat's app for daily news and videos

Install App

എനിക്ക് ഏറ്റവും ഇഷ്ടം ഈ മൂന്ന് സിനിമകൾ: തുറന്നു പറഞ്ഞ് രജനീകാന്ത്

Webdunia
തിങ്കള്‍, 11 നവം‌ബര്‍ 2019 (16:49 IST)
ഇന്ത്യ മുഴുവൻ ആരാധകരുള്ള സൂപ്പർസ്റ്റാറാണ് രജനീകാന്ത്. ഓരോ സിനിമളിലൂടെയും ആരാധകരെ ഇളക്കിമറിക്കുന്ന താരം. രജനിയുടെ അഭിമുഖങ്ങൾ പോലും സൂക്ഷ്‌മമായി കേൾക്കുന്ന ആരാധകരെ നമുക്ക് കാണാനാകും. എന്നാൽ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളൊന്നും താരം അങ്ങനെ വെളിപ്പെടുത്താറില്ല. ഇപ്പോഴിതാ താൻ ഏറെ ഇഷ്ടപ്പെടുന്ന സിനിമകൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
 
കമൽ ഹാസൻ സിനിമയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ കമലിന്റെ സാനിധ്യത്തിലാണ് ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് രജനീകാന്ത് തുറന്നു പറഞ്ഞത്. ഹോളിവുഡ് ചിത്രം ഗോഡ്‌വദർ. തമിഴ് ചിത്രങ്ങളായ തിരുവിളൈയാടൽ, ഹേയ് റാം എന്നീ ചിത്രങ്ങളാണ് ഏറെ ഇഷ്ടം എന്നാണ് രജനിക്കാന്ത് വെളിപ്പെടുത്തിയത്. മറ്റൊന്നും കാണാനില്ലാതെ വരുമ്പോൾ ഈ ചിത്രങ്ങൾ ഇപ്പോഴും കാണാറുണ്ട് എന്ന് രജനി പറയുന്നു.
 
2000ൽ പുറത്തിറങ്ങിയ ഹേയ് റാം കമൽ ഹാസൻ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രമാണ്. ചിത്രത്തിന്റെ നിർമ്മാണവും കമൽ തന്നെയായിരുന്നു. ഒരേസമയം തമിഴിലും ഹിന്ദിയിലുമാണ് സിനിമ പുറത്തിറങ്ങിയത്. തെലുങ്കിലേക്കും ചിത്രം ഡബ്ബ് ചെയ്തിരുന്നു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ സിനിമ സ്വന്തമാക്കിയിരുന്നു. ഹേയ് റാം മുപ്പതിലധികം തവണ കണ്ടിട്ടുണ്ട് എന്ന് രജനീകാന്ത് പറഞ്ഞു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments