Select Your Language

Notifications

webdunia
webdunia
webdunia
webdunia

മനുഷ്യമുഖമുള്ള സ്വർണ മത്സ്യം, അമ്പരപ്പിക്കുന്ന വീഡിയോ !

മനുഷ്യമുഖമുള്ള സ്വർണ മത്സ്യം, അമ്പരപ്പിക്കുന്ന വീഡിയോ !
, തിങ്കള്‍, 11 നവം‌ബര്‍ 2019 (15:20 IST)
മത്സ്യ കന്യകയെ കുറിച്ച് നമ്മൾ പല കഥകളിലും കേട്ടിരിക്കും. ചില ഹോളിവുഡ് സിനിമകളിൽ നമ്മൾ അവയെ കണ്ടിട്ടുമുണ്ട്. എന്നാൽ മനുഷ്യ മുഖമുള്ള സ്വർണ മത്സ്യത്തെ ആരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ. അത്തരത്തിൽ ഒരു വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. 
 
ചൈനയിലെ മിയാവോ ഗ്രാമത്തിലെ ഒരു തടാകത്തിലാണ് മനുഷ്യ മുഖമുള്ള സ്വർണ മത്സ്യത്തെ കണ്ടെത്തിയത്. മിയാവോ ഗ്രാമത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ ഒരു സ്ത്രീ പകർത്തിയ വീഡിയോയാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 14 സെക്കന്റ് മാത്രമുള്ളതാണ് ഈ വീഡിയോ. 
 
തീരത്തിനടുത്തേക്ക് വരുന്ന സ്വർണ മത്സ്യത്തിന്റെ മുഖത്തിന് മനുഷ്യ മുഖവുമായുള്ള സാമ്യ വ്യക്തമായി തന്നെ കണാം. കണ്ണുകളും, മൂക്കും, വായുമെല്ലാം മനുഷ്യന്റേത് പോലെയാണ്. നിരവധിപേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. ഇത് സത്യമാണോ എന്നാണ് പലരുടെയും ചോദ്യം.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രണ്ട് രൂപയുടെ പേരിൽ തർക്കം, യുവാവിനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊന്നു