Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ രാജ ചോളൻ ഹിന്ദു രാജാവല്ല, ആ കാലഘട്ടത്തിൽ ഹിന്ദുമതമില്ല: വെട്രിമാരനെ പിന്തുണച്ച് കമൽഹാസൻ

രാജ രാജ ചോളൻ ഹിന്ദു രാജാവല്ല, ആ കാലഘട്ടത്തിൽ ഹിന്ദുമതമില്ല: വെട്രിമാരനെ പിന്തുണച്ച് കമൽഹാസൻ
, വ്യാഴം, 6 ഒക്‌ടോബര്‍ 2022 (14:27 IST)
മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവനിൽ രാജ രാജ ചോളനെ ഹിന്ദുരാജാവാക്കുകയാണെന്ന സംവിധായകൻ വെട്രിമാരൻ്റെ പ്രതികരണം വലിയ ചർച്ചയായിരുന്നു. സത്വങ്ങൾ അപഹരിക്കപ്പെടുന്നുവെന്നും രാജ രാജ ചോളനെ ഹിന്ദുരാജാവാക്കാൻ ശ്രമം നടക്കുന്നുവെന്നുമായിരുന്നു വെട്രിമാരൻ്റെ പരാമർശം. ഇപ്പോഴിതാ ഈ വിഷയത്തിൽ വെട്രിമാരന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ കമൽഹാസൻ.
 
രാജരാജ ചോളൻ ഹിന്ദു രാജാവല്ലെന്നും ആ സമയത്ത് ഹിന്ദു മതം എന്നൊന്നില്ലെന്നും കമൽഹാസൻ പറയുന്നു. വൈനവം,ശിവം സമനം എന്നിങ്ങനെയാണ് രാജ രാജ ചോളൻ്റെ കാലഘട്ടത്തിൽ അറിയപ്പെട്ടിരുന്നത്. ഇവരെയെല്ലാം മൊത്തത്തിൽ എന്ത് വിളിക്കണമെന്ന് അറിയാതെ ബ്രിട്ടീഷുകാരാണ് ഹിന്ദുവെന്ന വാക്ക് കൊണ്ടുവന്നത് കമൽഹാസൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർആർആർ ഓസ്കാറിലേക്ക്, 14 വിഭാഗങ്ങളിലേക്ക് നാമനിർദേശം