Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രജനികാന്ത്, പുതിയ വിവരങ്ങള്‍ ഇതാ !

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് രജനികാന്ത്, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

, വ്യാഴം, 13 മെയ് 2021 (17:21 IST)
'അണ്ണാത്തെ' ഹൈദരാബാദ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഇക്കഴിഞ്ഞ ദിവസമാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. ഇപ്പോളിതാ നടന്‍ രണ്ടാമത്തെ ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തു.കോവിഡ്ഷീല്‍ഡ് വാക്‌സിനാണ് താരം സ്വീകരിച്ചത്. ഇക്കാര്യം സൗന്ദര്യ രജനികാന്ത് ആണ് അറിയിച്ചത്.
 
#ThalaivarVaccinated എന്ന ഹാഷ് ടാഗിലാണ് രജനി വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ചത്. കൊറോണ വൈറസിനെതിരായ ഈ യുദ്ധത്തില്‍ നമുക്ക് ഒരുമിച്ച് പോരാടാം, വിജയിക്കാം എന്നും സൗന്ദര്യ പറഞ്ഞു.
 
അതേസമയം ഈ ആഴ്ച തന്നെ 'അണ്ണാത്തെ' ഡബ്ബിംഗ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പതിവ് മെഡിക്കല്‍ പരിശോധനയ്ക്കായി അദ്ദേഹം യുഎസിലേക്ക് പോകാന്‍ ഇരിക്കുകയാണ് എന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തപ്സി അല്ല തൃഷയായിരുന്നു ധനുഷിന്റെ ആടുകളത്തിലെ നായിക, പിന്നെ സംഭവിച്ചത് ഇതാണ് !