അടുത്തിടെ ചികിത്സയ്ക്കായി യുഎസ് എത്തിയ രജനികാന്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. രജനിയുടെ ആരോഗ്യത്തെ സംബന്ധിച്ചുള്ള ശരിയായ വിവരങ്ങള്‍ സുഹൃത്തും ഗാനരചയിതാവുമായ വൈരമുത്തു പങ്കുവെച്ചു.
രജനി തന്നെ ഫോണില്‍ വിളിച്ചിരുന്നു എന്ന് വൈരമുത്തു പറഞ്ഞു. ശരിയായ രീതിയില്‍ പരിശോധനകള്‍ നടന്നതായി രജനി അദ്ദേഹത്തെ അറിയിച്ചു. ഇപ്പോള്‍ ആരോഗ്യത്തോടെയാണ് രജനി കഴിയുന്നതെന്നും വൈരമുത്തു പറഞ്ഞു.
ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ധനുഷ് യുഎസില്‍ തന്നെയുണ്ട്.മകള്‍ ഐശ്വര്യ ധനുഷും രജനിയുടെ കൂടെ തന്നെയുണ്ട്.