ഫഹദ് ഫാസിലിനെ പോലൊരു നടനെ താന്‍ കണ്ടിട്ടില്ലെന്ന് രജനീകാന്ത്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (14:11 IST)
ഫഹദ് ഫാസിലിനെ പോലൊരു നടനെ താന്‍ കണ്ടിട്ടില്ലെന്ന് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന വേട്ടയ്യന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കവെയാണ് ഫഹദ് ഫാസിലിനെ കുറിച്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. വേട്ടയ്യനില്‍ ഒരു എന്റര്‍ടെയ്‌നര്‍ ക്യാരക്ടറാണ് ഫഹദ് ഫാസില്‍ ചെയ്യുന്നത്. ഈ കഥാപാത്രം ഫഹദ് ഫാസില്‍ ചെയ്താല്‍ മാത്രമേ ശരിയാകുവെന്നും അദ്ദേഹത്തെ ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ അധികം സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല, വിക്രം, മാമന്നന്‍ എന്നീ ചിത്രങ്ങളാണ് കണ്ടിട്ടുള്ളത്. ഈ സിനിമകളില്‍ വില്ലന്‍ സ്വഭാവമാണ് അദ്ദേഹം ചെയ്യുന്നത്. ഇക്കാര്യം അണിയറപ്രവര്‍ത്തകരോട് ഞാന്‍ പങ്കുവച്ചു.
 
എന്നാല്‍, സാര്‍ അയാളുടെ മലയാളസിനിമകള്‍ കാണണം, സൂപ്പര്‍ ആര്‍ട്ടിസ്റ്റാണെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടി. അത് ശരിയാണെന്ന് എനിക്ക് മനസ്സിലായി. ഇതുപോലൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ കാണാന്‍ കഴിയില്ലെന്നും താന്‍ കണ്ടിട്ടില്ലെന്നും രജനികാന്ത് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കോഴിക്കോട്ടെ ഡോക്ടറെ തെറ്റിദ്ധരിച്ച് തല്ലിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം നീങ്ങുന്നു; എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് ഹൈക്കോടതി

കൊച്ചിയില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന ആളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഒരാള്‍ അറസ്റ്റില്‍

രാഹുലിനെ കൊണ്ടാവില്ല, ബിജെപിയെ നേരിടാൻ മമത ബാനർജി നേതൃപദവിയിൽ എത്തണമെന്ന് തൃണമൂൽ കോൺഗ്രസ്

ശബരിമല മഹോത്സവം: ഹോട്ടലുകളിലെ വില നിശ്ചയിച്ചു

അടുത്ത ലേഖനം
Show comments