പ്രായത്തിന്റേതായ പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങി, തലൈവര്‍ അഭിനയജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

അഭിറാം മനോഹർ
വ്യാഴം, 30 ഒക്‌ടോബര്‍ 2025 (17:45 IST)
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വമ്പന്‍ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് രജനീകാന്ത്. പ്രായം 74 ആയെങ്കിലും ഇന്നും സിനിമകളില്‍ നായകവേഷത്തില്‍ താരം അഭിനയിക്കുന്നുണ്ട്. അടുത്തിടെ വന്ന കൂലി വലിയ വിജയമായില്ലെങ്കിലും  ജയിലര്‍ 2, കമല്‍ഹാസനൊപ്പമുള്ള പുതിയ സിനിമ എന്നിങ്ങനെ നാലോളം സിനിമകള്‍ രജനീകാന്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം രജനീകാന്ത് അഭിനയജീവിതം അവസാനിപ്പിക്കുമെന്നാണ് തമിഴകത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
 
പ്രായത്തിന്റേതായ ബുദ്ധിമുട്ടുകള്‍ അലട്ടുന്നതില്‍ മാസ്- ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കാന്‍ താരം പ്രയാസപ്പെടുന്നുണ്ട്. രജനീകാന്ത് സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് ഡ്യൂപ്പുകളെ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ആക്ഷന്‍ രംഗങ്ങള്‍ സ്വയം ചെയ്യുന്നത് പരിക്കിനുള്ള സാധ്യതയുള്ളതിനാല്‍ കുടുംബത്തിന് ആശങ്കകളുണ്ടെന്നും അതിനാല്‍ രജനീകാന്ത് വിരമിക്കല്‍ തീരുമാനത്തിലെത്തിയെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
 
ജയിലര്‍ 2 വിന് ശേഷം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന സിനിമയിലാകും രജനീകാന്ത് അഭിനയിക്കുക. സുന്ദര്‍ സിയാകും ഈ സിനിമ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബോളിവുഡ് നിര്‍മാതാവ് സാജിദ് നദിയാദ് വാല നിര്‍മിക്കുന്ന മറ്റൊരു സിനിമയിലും രജനി ഭാഗമായേക്കും. ഇതിന് ശേഷമാകും കമല്‍ഹാസനൊപ്പം രജനീകാന്ത് അഭിനയിക്കുക. ഈ സിനിമ ഒരുപക്ഷേ രജനീകാന്തിന്റെ അവസാന സിനിമയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

നാലര കൊല്ലത്തിനിടെ ഒരു രൂപ കൂട്ടിയില്ല, തെരെഞ്ഞെടുപ്പ് അടുത്തപ്പോൾ ജനങ്ങളെ വിഡ്ഡികളാക്കുന്നുവെന്ന് വി ഡി സതീശൻ

Pinarayi Vijayan Government: പ്രതിപക്ഷത്തെ നിശബ്ദരാക്കി ഇടതുപക്ഷത്തിന്റെ കൗണ്ടര്‍ അറ്റാക്ക്; കളംപിടിച്ച് 'പിണറായി മൂവ്'

റഷ്യയ്ക്ക് പിന്നാലെ ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് പിന്മാറി അമേരിക്ക, പരീക്ഷണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ്

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കല്‍; തിരുവനന്തപുരത്ത് പോര്‍ട്ടബിള്‍ എബിസി യൂണിറ്റ് ആരംഭിച്ചു

അടുത്ത ലേഖനം
Show comments