ജയിലര്‍ വിജയ് കുതിപ്പ് തുടരുമ്പോള്‍ രജനി ആരാധകര്‍ക്കിടയില്‍ സിനിമ വിശേഷങ്ങള്‍ ശ്രദ്ധ നേടുന്നു. കാവാലയ്യ എന്ന പാട്ടിനായി താന്‍ റെഡിയായി ചെന്നപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്. ജയിലര്‍ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു രജനികാന്ത്.
'റിഹേഴ്സല്‍ എല്ലാം ചെയ്തു ഞാന്‍ ആദ്യമേ റെഡിയായി നിന്നു. ഒരു പാട്ടാണ് ഉള്ളതെന്ന് പറഞ്ഞ് എനിക്ക് വലിയ ബില്‍ഡ് അപ്പ് തന്നു. ലാസ്റ്റ് മിനിറ്റില്‍ ഒരേ ഒരു മൊമെന്റിലാണ് ഞാന്‍ ഉള്ളത്. അപ്പോള്‍ തമന്നയോട് മര്യാദയ്ക്ക് സംസാരിക്കാന്‍ പോലും പറ്റിയില്ല. അതേ സ്റ്റെപ്പില്‍ ഒരു സീന്‍ കൂടിയുണ്ട്. അതിലാണെങ്കില്‍ തമന്നയുമില്ല. അതിനുശേഷം രണ്ട് ക്ലോസപ്പ് എടുത്തിട്ട് സാന്‍ കഴിഞ്ഞു എന്ന് പറഞ്ഞു',-രജനികാന്ത് പറഞ്ഞു.