Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായികയെന്ന നിലയിൽ ഫീൽഡ് ഔട്ടായി, ഇപ്പോൾ ഐറ്റം ഡാൻസ് ചെയ്യുന്നു, തമന്നയ്ക്കെതിരെ രാഖി സാവന്ത്

Rakhi Sawant, Thamannah, Rakhi Sawant Mocks Thamannah, Bollywood News,രാഖി സാവന്ത്, തമന്ന, രാഖി സാവന്ത്- തമന്ന, ബോളിവുഡ്

അഭിറാം മനോഹർ

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (17:55 IST)
തെന്നിന്ത്യന്‍ നടിയെന്ന ലേബലില്‍ അറിയപ്പെട്ടിരുന്ന താരമാണെങ്കിലും കഴിഞ്ഞ 1-2 വര്‍ഷത്തിനിടയില്‍ ബോളിവുഡിലും ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് തമന്ന. ഐറ്റം ഡാന്‍സുകളിലൂടെയാണ് തമന്ന ബോളിവുഡ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഇപ്പോഴിതാ തമന്നയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടിയായ രാഖി സാവന്ത്. സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും തമന്നയെ പോലുള്ളവര്‍ തന്റെ പാത പിന്തുടരുകയാണെന്നും രാഖി സാവന്ത് പറയുന്നു.
 
അതേസമയം ഒരുകാലത്ത് താന്‍ സ്‌ക്രീനില്‍ കൊണ്ടുവന്നിരുന്ന ആവേശവും ഊര്‍ജവുമൊന്നും നല്‍കാന്‍ ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ കൊണ്ട് ആകുന്നില്ലെന്നും രാഖി സാവന്ത് പറഞ്ഞു. ഇവരൊക്കെ ഞങ്ങളെ കണ്ടാണ് ഐറ്റം ഡാന്‍സ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയില്‍ കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ വയറ്റത്തടിച്ച് തുടങ്ങി. നാണമില്ലെ, ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഒരു അഭിമുഖത്തിനിടെ പരിഹാസത്തോടെ രാഖി സാവന്ത് പറഞ്ഞു.
 
ജയിലറിലെ കാവാല എന്ന പാട്ട് വിജയച്ചതിന് പിന്നാലെ സ്ത്രീ 2 വിലെ ആജ് കി രാത്, റെയ്ഡ് 2, ഒടുവില്‍ പുറത്തിറങ്ങിയ ബാഡ്‌സ് ഓഫ് ബോളിവുഡ് എന്നീ ചിത്രങ്ങളിലും തമന്ന ഐറ്റം ഡാന്‍സ് കളിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്