Select Your Language

Notifications

webdunia
webdunia
webdunia
webdunia

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

Dileep Movie, Kalyanaraman Re release, Kalyanaraman 4k,Mollywood,ദിലീപ് ചിത്രം, കല്യാണരാമൻ റി റിലീസ്, കല്യാണരാമൻ 4കെ, മോളിവുഡ്

അഭിറാം മനോഹർ

, തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (15:18 IST)
മലയാള സിനിമയില്‍ നിലവില്‍ റീ റിലീസ് ട്രെന്‍ഡിങ് കാലമാണ്. ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ സിനിമയായ രാവണപ്രഭുവിനെ ആഘോഷമായാണ് മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ദിലീപ് സിനിമയായ കല്യാണരാമനും റീ റിലീസിന് തയ്യാറെടുക്കുകയാണ്.
 
ദിലീപ്, നവ്യാ നായര്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പം ലാല്‍, സലീം കുമാര്‍, ഇന്നസെന്റ്, ലാലു അലക്‌സ് തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ട്. 4കെ അറ്റ്‌മോസില്‍ ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നിവ റീ മാസ്റ്റര്‍ ചെയ്ത ഹൈ സ്റ്റുഡിയോസാണ് സിനിമയെ റീ റിലീസിനെത്തിക്കുന്നത്. സിനിമയുടെ റീ റിലീസ് തീയ്യതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
2002ല്‍ പുറത്തിറങ്ങിയ കല്യാണരാമന്‍ സംവിധാനം ചെയ്തത് ഷാഫിയാണ്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചത് ബെന്നി നായരമ്പലമാണ്. ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ലാല്‍ ആണ് സിനിമ നിര്‍വഹിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kaantha Release Date: ദുൽഖർ ഞെട്ടിക്കുമോ, കാന്ത തിയേറ്ററുകളിലേക്ക്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു