Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും വിവാഹം ഉണ്ടാകുമോ ? ആരാധകന്റെ ചോദ്യത്തിന് സാമന്തയുടെ മറുപടി

Samantha marriage  Samantha marriage again സാമന്ത

കെ ആര്‍ അനൂപ്

, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (10:19 IST)
സാമന്ത ആരാധകരുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നടിയാണ്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ ഫാന്‍ചാറ്റ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറുകളിലൂടെയാണ് സാമന്ത മറുപടി നല്‍കാറുള്ളത്. ഞായറാഴ്ചയും ഇത്തരത്തില്‍ ഒരു പരിപാടി നടന്നു. 
 
ഞായറാഴ്ച ചിന്തകള്‍ എന്താണെന്ന് ചോദിച്ചുകൊണ്ടാണ് സാമന്ത ചാറ്റ് ആരംഭിച്ചത്. ഏറ്റവും മോശമായ വര്‍ഷം അവസാനിക്കുകയാണെന്ന് ഒരു ആരാധകന്‍ മറുപടിയായി പറഞ്ഞപ്പോള്‍ 'എനിക്ക് അങ്ങനെ തോന്നുന്നു' എന്നാണ് നടിയും മറുപടി നല്‍കിയത്.'നിങ്ങള്‍ വീണ്ടും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ?'എന്ന ചോദ്യവും അതിനിടെ വന്നു.
 
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഒരു മോശം ഇന്‍വെസ്റ്റ്‌മെന്റായിരിക്കും എന്നാണ് ചിരിക്കുന്ന ഇമോജിയോടെ സാമന്ത നല്‍കിയ മറുപടി. തീര്‍ന്നില്ല, വിവാഹമോചന നിരക്ക് സംബന്ധിച്ച കണക്കുകളും ഈ ചോദ്യത്തിനുള്ള മറുപടിയില്‍ നല്‍കാന്‍ നടി മറന്നില്ല.
 
വരാനിരിക്കുന്ന വര്‍ഷത്തേക്ക് നിങ്ങള്‍ ഏറ്റവും ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ 'നല്ല ആരോഗ്യം' എന്ന മറുപടിയാണ് സാമന്ത നല്‍കിയത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആ തെറ്റ് ഞാന്‍ ഇനി ആവര്‍ത്തിക്കില്ല';'തലൈവര്‍ 171' തുടങ്ങും മുമ്പ് ലോകേഷ് കനകരാജ്