Ramesh Pisharody and Mammootty: 'ഞങ്ങൾ തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകാറുണ്ട്': രമേശ് പിഷാരടി പറയുന്നു

നിഹാരിക കെ.എസ്
ശനി, 25 ഒക്‌ടോബര്‍ 2025 (14:05 IST)
സിനിമയിൽ ഒരുപിടി സൗഹൃദങ്ങളുള്ള നടനാണ് മമ്മൂട്ടി. വലുപ്പച്ചെറുപ്പമില്ലാതെ താരങ്ങളുമായി സൗഹൃദം വെച്ചുപുലർത്താൻ മമ്മൂട്ടിക്ക് സാധിക്കാറുണ്ട്. മമ്മൂട്ടിയുടെ സൗഹൃദവലയങ്ങളിൽ എപ്പോഴും ഉള്ള ഒരാളാണ് രമേശ് പിഷാരടി. സൂപ്പർ താരത്തിനൊപ്പം രമേശ് പിഷാരടി നിൽക്കുന്നത് സ്വന്തം നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും വാദങ്ങൾ വരാറുണ്ട്. 
 
എന്നാൽ മമ്മൂട്ടിയുടെ താരപദവിയല്ല രമേഷ് പിഷാരടിക്ക് ഇദ്ദേഹത്തോടുള്ള സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാനദണ്ഡം. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിൽ രമേശ് പിഷാരടി ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. 
 
'ഞാൻ ധർമ്മജനോട് ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഞാൻ നിന്റെ കൂടെ നടക്കുമ്പോഴും നീ എന്റെ കൂടെ നടക്കുമ്പോഴും അതിനെ വാലും തലയുമായി ആരും കണ്ടിട്ടില്ലെന്ന് പറഞ്ഞു. അതിന് കാരണം മമ്മൂക്കയുടെ പ്രൊഫെെലിന്റെ വലിപ്പവും എന്റെ പ്രൊഫെെലിന്റെ വലിപ്പവും മാച്ച് ആകാത്തത് കൊണ്ടുള്ള പ്രശ്നമാണ്. വർത്തമാന കാലഘട്ടത്തിൽ നന്മ സംശയിക്കപ്പെടും.
 
നിങ്ങളോട് ഒരാൾ നന്നായി പെരുമാറിയാൽ ഇവനെന്തിനാണ് നന്നായി പെരുമാറുന്നത്, എന്തോ കാര്യമുണ്ട് എന്ന് വിചാരിക്കും. സിനിമയിൽ പോലും ഒരാൾ പത്ത് പേരെ ഇടിച്ച് വിശ്വസിപ്പിക്കുന്നത് പോലെ എളുപ്പമല്ല പത്ത് പേർക്ക് ഊൺ മേടിച്ച് കൊടിക്കുന്ന സീൻ വിശ്വസിക്കുക. എന്റെ കാര്യത്തിൽ ആൾക്കാർക്ക് ഒരുപാട് ഉത്തരങ്ങളുണ്ട്. 
 
അവസരങ്ങൾ കിട്ടാൻ വേണ്ടിയാണ്, സിനിമ കിട്ടാൻ വേണ്ടിയാണ് എന്നെല്ലാം. അദ്ദേഹത്തിന്റെ ഭാ​ഗത്ത് നിന്ന് ചിന്തിക്കുന്നവന് കാരണമില്ല. അതുകൊണ്ടാണ് ഒരുപക്ഷെ ഈ ചോദ്യം ഉണ്ടാകുന്നത്. രണ്ട് മനുഷ്യരായി കണ്ടാൽ ചോദ്യത്തിന് പ്രസക്തി ഇല്ല. ഞാനെന്തിനാണ് പണ്ട് നാന വായിച്ചത്. സിനിമയെക്കുറിച്ചും ഷൂട്ടിം​ഗ് നടക്കുന്നതിനെക്കുറിച്ചും അറിയാനല്ലേ. ഇന്ത്യ മുഴുവൻ ആദരിക്കുന്ന ഒരാളുടെ കൂട്ടത്തിൽ ഇരിക്കാൻ പറ്റുന്നത് എനിക്ക് കിട്ടുന്ന വലിയ ഭാ​ഗ്യമാണ്.
 
ആരെന്ത് പറഞ്ഞാലും അദ്ദേഹം പറയുന്നത് വരെ ഇത് മിസ് ആക്കാൻ ഞാൻ റെഡി അല്ല. ഞങ്ങളുടെ സംസാരങ്ങളിൽ കൂടുതലും വരുന്നത് സിനിമയെക്കുറിച്ചാണ്. രാഷ്ട്രീയം സംസാരിക്കാറുണ്ട്. സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങൾ സംസാരിക്കാറുണ്ട്. അഭിപ്രായ ഭിന്നതകൾ ഉണ്ടാകാറുണ്ട്. അഭിപ്രായ ഭിന്നതയുള്ളത് കൊണ്ടാണ് സംസാരിക്കാൻ പറ്റുന്നത്. ഇല്ലെങ്കിൽ സംസാരിക്കാൻ പറ്റില്ല.
 
അദ്ദേഹം ഒരു ലിസണർ ആണ്. അദ്ദേഹത്തിന് അസുഖം വന്നപ്പോൾ ഞാനാണ് ഏറ്റവും കൂടുതൽ വിഷമിച്ചത്, എന്റേതാണ് വിഷമം എന്നില്ല. ഒരുപാട് പേർ അതിനകത്തുണ്ട്. അത്രയും കമന്റുകളും അന്വേഷണങ്ങളും വന്നു. ആ കാലഘട്ടത്തിൽ എന്നെ കാണുന്ന പലരും അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന് സ്വരം താഴ്ത്തി ചോദിക്കുമായിരുന്നു. അറിഞ്ഞത് മുതൽ മാറുന്നത് വരെയുള്ള കാലഘട്ടമുണ്ടായിരുന്നു', രമേശ് പിഷാരടി പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിട്ടുവീഴ്ചയില്ലാതെ സ്വര്‍ണവില: ഇന്ന് പവന് വര്‍ധിച്ചത് 920രൂപ

പാക്കിസ്ഥാന്‍ ആണവ നിയന്ത്രണം അമേരിക്കയ്ക്ക് കൈമാറി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍

എന്തുകൊണ്ടാണ് സ്വര്‍ണവില ഇപ്പോള്‍ കുറയുന്നത്; പ്രധാന കാരണം ഇതാണ്

പിഎം ശ്രീ പദ്ധതിയില്‍ എല്‍ഡിഎഫില്‍ പൊട്ടിത്തെറി; സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി

ശബരിമല സ്വര്‍ണക്കൊളള: ഉണ്ണികൃഷ്ണന്‍ പോറ്റി ഗോവര്‍ധന് കൈമാറിയ സ്വര്‍ണം കണ്ടെത്തി

അടുത്ത ലേഖനം
Show comments