Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

'വലിയ കൊലപാതകം, ആ കൊലപാതകത്തിന് ശേഷം രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ശത്രുത': എന്നിട്ടും കൊലപാതകം എവിടെയും കാണിച്ചില്ല, സിനിമ ഹിറ്റ്!

Ramesh Pisharody

നിഹാരിക കെ.എസ്

, വെള്ളി, 28 ഫെബ്രുവരി 2025 (17:05 IST)
സിനിമയിലെ വയലന്‍സ് ചര്‍ച്ചയാകുന്നതിനിടെ പ്രതികരണവുമായി നടന്‍ രമേഷ് പിഷാരടിയും. ക്രൈം ഗ്ലോറിഫൈ ചെയ്യപ്പെടുകയാണെന്നും ഇത്തരം രംഗങ്ങള്‍ നിയന്ത്രിക്കപ്പെടണമെന്നുമാണ് പിഷാരടി പറയുന്നത്. വയലൻസ് കാണിക്കാതെ തന്നെ സിനിമ ചെയ്യാമെന്നും അത്തരം സിനിമ 400 ദിവസത്തിലധികം ഓടിയ ചരിത്രം മലയാളത്തിൽ ഉണ്ടെന്നും പിഷാരടി പറയുന്നു. ഗോഡ്ഫാദർ എന്ന സിനിമ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
 
മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ്. വില്ലനായി അഭിനയിച്ച ആളുകള്‍ സ്റ്റാറിനെ പോലെ നടക്കുക, കൊല്ലുന്നത് ഒക്കെ നിരന്തരം കാണുമ്പോള്‍ ആളുകള്‍ക്ക് സ്വാഭാവികമാണെന്ന് തോന്നും. അതുകൊണ്ട് നിയന്ത്രണം veNam  എന്നാണ് രമേഷ് പിഷാരടി പറയുന്നത്.
 
”വലിയ കൊലപാതകം, ആ കൊലപാതകത്തിന് ശേഷം രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ശത്രുത. അതാണ് ഗോഡ്ഫാദര്‍ സിനിമയുടെ യഥാര്‍ത്ഥ കഥ. ഒരു കൊലപാതകവും കാണിക്കാതെ 450 ദിവസം ഓടിയ സിനിമ കൂടിയാണത്. ഒരു സിനിമ എങ്ങനെ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നത് എഴുത്തുകാരന്‍ വിചാരിക്കുന്നത് പോലെയാണ്. ഞാന്‍ രണ്ട് പടം ചെയ്തിട്ടുണ്ട്. ഒരു തുള്ളിച്ചോര ഈ രണ്ട് പടത്തിലും കാണിച്ചിട്ടില്ല. 
 
”കാണിക്കുന്നവന് കാണിക്കുകയും ചെയ്യാം. പക്ഷേ ഞാനുള്‍പ്പടെ, അല്ലെങ്കില്‍ നമുക്ക് മുമ്പേ നടന്ന തലമുറയെ പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നൊരു വാക്ക് പഠിപ്പിച്ചു തരികയും അത് നിറം, ജാതി, ശരീരം ഇതൊക്കെ വച്ച് പരിഹസിക്കുന്നത് മാത്രമല്ല മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണ് എന്ന് ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസുകാര്‍ വാദിക്കുന്നതോ, അല്ലെങ്കില്‍ കൊലപാതകങ്ങള്‍ റീ റെക്കോര്‍ഡ് ചെയ്ത് മ്യൂസിക് ഇട്ട് ഗ്ലോറിഫൈ ചെയ്യുന്നതിനെതിരെ ഒരു പൊളിറ്റിക്കല്‍ കറക്ട്‌നെസിന്റെ വാചകങ്ങളോ എവിടെയും ഞാന്‍ ഇതുവരെ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ല.
 
വളരെ പരിമിതമായ സ്ഥലത്ത് ഇരുന്നുകൊണ്ടാണ് ഈ വിഷയം ഇപ്പോഴും സംസാരിക്കുന്നത്. ഇതിനെ കുറിച്ച് അഞ്ച് മാസം മുമ്പേ സംസാരിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ കഷ്ണങ്ങള്‍ വരും, സര്‍ട്ടിഫിക്കറ്റും സെന്‍സറിങ്ങും തിയേറ്റില്‍ അല്ലേ ഒള്ളൂ. ക്രൈം ഈ ലെവലില്‍ അവതരിപ്പിക്കുക, വില്ലനായി അഭിനയിച്ച ആളുകള്‍ സ്റ്റാറിനെ പോലെ നടക്കുക. 
 
നിരന്തരം കൊല്ലുക, വലിയ പടങ്ങളില്‍ ഉള്‍പ്പടെ കഴുത്തുവെട്ടി കളയുക. ഇതൊക്കെ നിരന്തരം കാണുമ്പോള്‍ ഇതെല്ലാം സ്വാഭാവികമാണെന്ന് തോന്നും. സാധാരണ ഗതിയില്‍ അല്ലാത്ത ആളുകള്‍ക്ക് ഇതെല്ലാം സ്വാഭാവികമാണെന്നു തോന്നാം. ഇതില്‍ ചെറിയൊരു നിയന്ത്രണം ആവശ്യമാണ്. കളിപ്പാട്ടങ്ങളുടെ കൂട്ടത്തില്‍ തോക്ക് വില്‍ക്കുന്ന നാടാണ് നമ്മുടെത്. ഒരു നിയന്ത്രണം ഉണ്ടെങ്കില്‍ നല്ലതാണെന്ന് തോന്നുന്നു', എന്നാണ് രമേഷ് പിഷാരടി പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്: തമന്നയെയും കാജല്‍ അഗര്‍വാളിനെയും പോലീസ് ചോദ്യം ചെയ്യും