Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആൽക്കഹോളിക് ചിത്രവുമായി രമേഷ് പിഷാരടി, ആലായാൽ തറ വേണമെന്ന് ആരാധകർ

ആൽക്കഹോളിക് ചിത്രവുമായി രമേഷ് പിഷാരടി, ആലായാൽ തറ വേണമെന്ന് ആരാധകർ
, ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (17:06 IST)
ഹാസ്യതാരത്തിൽ നിന്നും അവതാരകനിലേക്കും അവിടെ നിന്ന് സംവിധായകനിലേക്കും വളർന്ന കരിയറാണ് മലയാളികളുടെ പ്രിയതാരം രമേശ് പിഷാരടിയുടേത്. കോമഡി പ്രകടനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും അദ്ദേഹത്തിന്റെ പരിപാടികൾ പോലെ ഹിറ്റാകാറുണ്ട്. പിഷാരടി പങ്കുവെക്കുന്ന ചിത്രങ്ങൾക്കിടുന്ന ക്യാപ്‌ഷനുകളും സോഷ്യൽ മീഡിയയിൽ തരംഗമാവാറുണ്ട്.
 
ഇപ്പോളിതാ വലിയ ആൽമരത്തിന്റെ ചുവട്ടിൽ ഇരുക്കുന്ന തന്റെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. ആൽക്കഹോളിക് എന്നാണ് ചിത്രത്തിന് പിഷാരടി ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്. എന്നാൽ ഇത്തവണ പിഷാരടിക്ക് വടി കൊടുത്ത് അടി വാങ്ങിയ പോലാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ. ആൽ ആയാൽ ഒരു തറ വേണമെന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം പിഷാരടി പങ്കുവെച്ച മുയലാളി ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചില നേരങ്ങളിൽ ശരി ചെയ്യുന്നതിനേക്കാൾ വലുത് മനസമാധാനമാണ് ‌ ഭാമ