Ramya Krishnan: 'പ്രശസ്തി ഒരുതരത്തിലും അവളെ മാറ്റിയില്ല': കൂട്ടുകാരിയെ ഓർത്ത് വിതുമ്പി രമ്യ കൃഷ്ണൻ

സിനിമയിൽ സൗന്ദര്യയ്ക്ക് നിറയെ സൗഹൃദങ്ങളുണ്ടായിരുന്നു.

നിഹാരിക കെ.എസ്
ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (15:45 IST)
മലയാളി അല്ലെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച മറുനാട്ടുകാരിയായിരുന്നു നടി സൗന്ദര്യ. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു അപ്രതീക്ഷിതമായി സൗന്ദര്യയുടെ മരണം. വിമാന അപകടത്തെ തുടർന്നായിരുന്നു സൗന്ദര്യ മരണപ്പെട്ടത്. സിനിമയിൽ സൗന്ദര്യയ്ക്ക് നിറയെ സൗഹൃദങ്ങളുണ്ടായിരുന്നു. 
 
സിനിമയിൽ സൗന്ദര്യയ്ക്കുണ്ടായിരുന്ന സൗഹൃദങ്ങളിൽ ഒരാളായിരുന്നു രമ്യ കൃഷ്ണ. സൗന്ദര്യയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദന ഇപ്പോഴും രമ്യയുടെ ഹൃദയത്തിലുണ്ട്. കഴിഞ്ഞ ദിവസം ജഗപതി ബാബു അവതാരകനായ ടോക്ക് ഷോയിൽ അതിഥിയായി രമ്യയെത്തിയപ്പോൾ സൗന്ദര്യയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. 
 
തന്റെ പ്രിയ കൂട്ടുകാരിയെ ഓർത്ത് വിതുമ്പുന്ന രമ്യയുടെ വിഡിയോ സോഷ്യൽ മീഡിയയെ സങ്കടത്തിലാഴ്ത്തുകയാണ്. പടയപ്പയിൽ നിന്നുള്ള രമ്യയുടേയും സൗന്ദര്യയുടേയും ഒരു രംഗം കാണിച്ചു കൊണ്ടാണ് ജഗപതി ബാബു സംസാരിച്ച് തുടങ്ങിയത്. വിഡിയോ കണ്ടതും രമ്യയുടെ കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങി.
 
പേരുപോലെ തന്നെ സൗന്ദര്യമുള്ളൊരു ഹൃദയത്തിന് ഉടമയായിരുന്നു സൗന്ദര്യയെന്നാണ് ജഗപതി ബാബു പറഞ്ഞത്. പിന്നാലെ രമ്യയും സൗന്ദര്യയെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
 
'ഞാനും സൗന്ദര്യയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത് 1995 ൽ അമ്മൊരു എന്ന ചിത്രത്തിലാണ്. പടയപ്പയടക്കം അവൾക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ നിഷ്‌കളങ്കയായൊരു പെൺകുട്ടി സ്വന്തം അധ്വാനത്താൽ വളർന്നു വരുന്നതിന് ഞാൻ സാക്ഷ്യം വഹിച്ചു. പ്രശസ്തി ഒരു തരത്തിലും അവളെ മാറ്റിയിരുന്നില്ല. വളര നല്ലൊരു വ്യക്തിയും സുഹൃത്തുമായിരുന്നു സൗന്ദര്യ'' എന്നാണ് രമ്യ കൃഷ്ണ പറഞ്ഞത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന IQ ഉള്ള രാജ്യങ്ങള്‍

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

അടുത്ത ലേഖനം
Show comments