21 വർഷങ്ങൾക്ക് ശേഷം സൗന്ദര്യയുടെ മരണം വീണ്ടും ചർച്ചയാവുകയാണ്. തെലുങ്ക് നടൻ മോഹൻ ബാബുവാണ് സൗന്ദര്യയുടെ അപകടത്തിന് പിന്നിലെന്നാണ് പുതിയ ആരോപണം. ഇതോടെ, സൗന്ദര്യയെ കുറിച്ച് പഴയ കാര്യങ്ങൾ വീണ്ടും ചർച്ചയാകുന്നു. എങ്ങനെയായിരുന്നു സൗന്ദര്യയുടെ മരണം എന്നതടക്കമുള്ള കാര്യങ്ങൾ വീണ്ടും ചർച്ചയാവുന്നു. സൗന്ദര്യ ഇന്നും ഇന്ത്യൻ സിനിമാലോകത്തിന് നികത്താനാകാത്ത നഷ്ടം തന്നെയാണ്.
സിനിമയിലെന്നത് പോലെ രാഷ്ട്രീയത്തിലും സൗന്ദര്യ സജീവമായിരുന്നു. 2004 ഏപ്രി പതിനേഴിന് ബിജെപി പാർട്ടി കാമ്പയിനിങിന് വേണ്ടിയുള്ള യാത്രയിലായിരുന്നു അപടകം സംഭവിച്ചത്. തൽക്ഷണം സൗന്ദര്യയും കൂടെയുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടു. മരണപ്പെടുമ്പോൾ 31 കാരിയായ സൗന്ദര്യ ഗർഭിണിയായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വർഷം തികയവെയാണ് അപകടം.
അതേസമയം, സൗന്ദര്യയുടെ മരണം നേരത്തെ ജോത്സ്യൻ പ്രവചിച്ചതായി നടിയുടെ അച്ഛൻ സത്യനാരായണൻ പറഞ്ഞിരുന്നു. ജാതകപ്രകാരം സൗന്ദര്യയുടെ മരണം ചെറുപ്രായത്തിൽ സംഭവിക്കും എന്നായിരുന്നുവത്രെ. സ്വത്ത് തർക്കത്തിന്റെ പേരിൽ മോഹൻ ബാബു സൗന്ദര്യയെയും സഹോദരനെയും മനപൂർവ്വം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഖമ്മം ജില്ലിയിലെ ചിട്ടമല്ലു എന്നയാൾ ഇപ്പോൾ ആരോപിക്കുന്നത്.