Select Your Language

Notifications

webdunia
webdunia
webdunia
webdunia

Meena: അന്ന് സൗന്ദര്യയ്‌ക്കൊപ്പം ഞാനും ഉണ്ടാവേണ്ടതായിരുന്നു, ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി: മീനയുടെ തുറന്നു പറച്ചിൽ

അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷമാണ് മീന ഇക്കാര്യം തുറന്നുപറയുന്നത്.

Actress Meena

നിഹാരിക കെ.എസ്

, വ്യാഴം, 18 സെപ്‌റ്റംബര്‍ 2025 (09:47 IST)
‘കിളിച്ചുണ്ടൻ മാമ്പഴം’, ‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് സൗന്ദര്യ. 2004 ൽ ഒരു പ്ലെയിൻ അപകടത്തിലാണ് സൗന്ദര്യ മരണപ്പെട്ടത്. 30 വയസായിരുന്നു നടിക്കപ്പോൾ. ഇപ്പോഴിതാ, ആ പ്ലെയിൻ ദുരന്തത്തിൽ താനും പെടേണ്ടതായിരുന്നു എന്ന് പറയുകയാണ് നടി മീന. 
 
ജഗപതി ബാബുവിന്റെ ഒരു ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു നടി. സൗന്ദര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനയുടെ മറുപടി. വർഷങ്ങൾക്ക് ശേഷമാണ് മീനയുടെ തുറന്നു പറച്ചിൽ. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷമാണ് മീന ഇക്കാര്യം തുറന്നുപറയുന്നത്.
 
‘ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണവാർത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലിൽ നിന്ന് എനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. 
 
അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു. എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട് ഞാൻ തകർന്നുപോയി,' മീന പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah: ദുൽഖറിനെ പോലെ ഒരു നിർമാതാവ് ഇല്ലെങ്കിൽ ലോക ഒരിക്കലും സംഭവിക്കില്ല: ധ്യാൻ ശ്രീനിവാസൻ