Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരെയും അറിയില്ല, ഞാന്‍ മാറിനിന്നു, മമ്മൂട്ടി സാര്‍ ഇങ്ങോട്ട് വന്ന് സംസാരിച്ചു: രമ്യ പാണ്ഡ്യന്‍

Ramya Pandian
, ബുധന്‍, 8 ഡിസം‌ബര്‍ 2021 (13:00 IST)
മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ച് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലെ നടി രമ്യ പാണ്ഡ്യന്‍. മമ്മൂട്ടിക്കൊപ്പം ഒരു സിനിമ ചെയ്തതോടെ തന്റെ സ്വപ്‌നം സഫലമായെന്നും രമ്യ പറഞ്ഞു. ആദ്യമായാണ് രമ്യ ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. 
 
'മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു സിനിമ ചെയ്തതോടെ എന്റെ സ്വപ്നം സഫലമായി. ആദ്യത്തെ ദിവസങ്ങളില്‍ എനിക്ക് ടീമിലെ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ മമ്മൂട്ടി സര്‍ തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു. സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടി സര്‍. നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ട്. ഷൂട്ടിങ് സമയത്ത് ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. നേരത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടി എന്നെ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ ആ സിനിമ സംഭവിച്ചില്ലെന്നും പിന്നീട് ബിഗ് ബോസ് തമിഴില്‍ എന്നെ കണ്ടപ്പോഴാണ് ഈ സിനിമയിലേക്ക് വിളിക്കാന്‍ തിരുമാനിച്ചതെന്നും മമ്മൂട്ടി സര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ അവസരം ലഭിച്ചത്,' രമ്യ പാണ്ഡ്യന്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുന്‍ ഭര്‍ത്താവ് വിവാഹിതനായി; ആശംസകള്‍ നേര്‍ന്ന് ആര്യ, നന്ദി പറഞ്ഞ് രോഹിത്