Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറുകള്‍ എല്ലാ ദിവസവും 9 മണി മുതല്‍ തുറക്കാം, മറ്റു കടകള്‍ പാടില്ല: രഞ്ജിത് ശങ്കര്‍

ബാറുകള്‍ എല്ലാ ദിവസവും 9 മണി മുതല്‍ തുറക്കാം, മറ്റു കടകള്‍ പാടില്ല: രഞ്ജിത് ശങ്കര്‍

കെ ആര്‍ അനൂപ്

, വ്യാഴം, 29 ജൂലൈ 2021 (17:07 IST)
കേരളത്തില്‍ കടകള്‍ തുറക്കാന്‍ അനുവാദം നല്‍കാത്തതില്‍ വിമര്‍ശനവുമായി സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ രംഗത്ത്. ബാറുകള്‍ എല്ലാ ദിവസവും ഒന്‍പത് മുതല്‍ തുറക്കാം. എന്നാല്‍ മറ്റു കടകള്‍ പാടില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നത്.പല സാമൂഹിക വിഷയങ്ങളിലും തന്റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാറുള്ള ആളാണ് രഞ്ജിത്ത്.
രഞ്ജിത്ത് ശങ്കര്‍ പുതിയ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ്. അതിനായി ലൊക്കേഷനുകള്‍ കണ്ടുപിടിക്കാനുള്ള യാത്രയില്‍ ആയിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അദ്ദേഹം. ജയസൂര്യയുടെ നൂറാമത്തെ ചിത്രം സണ്ണി റിലീസിനായി കാത്തിരിക്കുകയാണ് രഞ്ജിത്ത് ശങ്കര്‍.ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന സംഗീതജ്ഞന്റെ കഥയാണ് സണ്ണി പറയുന്നത്.താടി നീട്ടി വളര്‍ത്തി കണ്ണടയിട്ട് വേറിട്ട ലുക്കില്‍ ജയസൂര്യ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്നെ ബലമായി പിടിച്ചു ചുംബിച്ചു, ഞാന്‍ എതിര്‍ത്തുനോക്കി; രാജ് കുന്ദ്രക്കെതിരെ പ്രമുഖ നടി