Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും പരാതി

നടന്‍ ഗോവിന്ദന്‍കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ആദ്യം പരാതിയുമായി എത്തിയത്

Rape case against Actor Govindan Kutty
, വ്യാഴം, 5 ജനുവരി 2023 (09:29 IST)
നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ രണ്ടാമത്തെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021, 2022 വര്‍ഷങ്ങളിലായി ഗോവിന്ദന്‍കുട്ടി തന്നെ മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. 
 
കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി സമാന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. 
 
നടന്‍ ഗോവിന്ദന്‍കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ആദ്യം പരാതിയുമായി എത്തിയത്. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്കുകള്‍കൊണ്ട് പുതുബിംബങ്ങള്‍ തീര്‍ത്ത എളിയ മനുഷ്യന്‍:ശ്രീകാന്ത് മുരളി