Webdunia - Bharat's app for daily news and videos

Install App

'മുറിയില്‍ വെച്ച് മോശമായി പെരുമാറി'; ജാഫര്‍ ഇടുക്കിക്കെതിരെ നടി പരാതി നല്‍കി

സാമൂഹിക മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ തന്നെയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെയും നടി ചില ആരോപണങ്ങള്‍ ഉന്നയിച്ചത്

രേണുക വേണു
ചൊവ്വ, 1 ഒക്‌ടോബര്‍ 2024 (12:00 IST)
Jaffar Idukki

നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗിക അതിക്രമ പരാതി. ആലുവ സ്വദേശിയായ നടിയാണ് ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി പരാതി നല്‍കിയത്. നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയന്‍ പിള്ള രാജു എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി തന്നെയാണ് ജാഫര്‍ ഇടുക്കിക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. 
 
വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മുറിയില്‍ വെച്ച് മോശമായി പെരുമാറുകയായിരുന്നെന്ന് നടി പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ സാമൂഹിക മാധ്യമങ്ങളിലെ അഭിമുഖങ്ങളിലും നടി പങ്കുവെച്ചിരുന്നു. 
 
സാമൂഹിക മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ തന്നെയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെതിരെയും നടി ചില ആരോപണങ്ങള്‍ ഉന്നയിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചുവെന്ന് കാണിച്ച് നടിക്കും അഭിഭാഷകനും ചാനലിനും എതിരേ ബാലചന്ദ്രമേനോന്‍ മേനോന്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ യൂട്യൂബ് ചാനലുകള്‍ക്കെതിരേ ഐടി ആക്ട് പ്രകാരം കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശ്ശൂരില്‍ എടിഎം കൊള്ള നടത്തിയ പ്രതിയുടെ കാല്‍ നീക്കം ചെയ്തു

Pooja Holidays: പൂജവെപ്പ്: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 നു അവധി ലഭിക്കും

പതിവ് ചടങ്ങ് തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഇടപെടാതെ കേന്ദ്രം

തൃശൂരിലെ ഈ സ്ഥലങ്ങളില്‍ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തരാകേണ്ട..!

ബുധനാഴ്ച തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

അടുത്ത ലേഖനം
Show comments