Publish Date: Mon, 30 Sep 2024 (18:47 IST)
Updated Date: Mon, 30 Sep 2024 (18:49 IST)
സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ലഡുവിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഘോഷിച്ച് നാട്ടുകാര്‍. സിദ്ദിഖിന്റെ വീടിനുമുന്നിലാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. അറസ്റ്റ് നടപടികള്‍ കോടതി തടഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് സിദ്ദിഖിന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.
അതേസമയം കോടതി ഉത്തരവില്‍ ആശ്വാസമുണ്ടെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കൂടുതല്‍ കാര്യങ്ങള്‍ അഭിഭാഷകരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും മകന്‍ ഷഹീന്‍ അറിയിച്ചു. സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ചത്തേക്കാണ് സുപ്രീംകോടതി തടഞ്ഞിരിക്കുന്നത്.