Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരൂഹത നിറച്ച് 'രാശി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ബി​ഗ് ബോസ് താരം ബിന്നി സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക

rashi, first look poster,malayalam cinima, binni sebastian, രാശി, ഫസ്റ്റ് ലുക്ക് പോസ്റ്റർ, മലയാളം സിനിമ, ബിന്നി സെബാസ്റ്റ്യൻ

രേണുക വേണു

, വെള്ളി, 30 ജനുവരി 2026 (10:15 IST)
rashi
ബി​ഗ് ബോസ് താരം ബിന്നി സെബാസ്റ്റ്യന്‍ നായികയായ പുതിയ സിനിമ 'രാശി' യുടെ ചിത്രീകരണം പൂർത്തിയായി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബിനു സി ബെന്നിയാണ് ചിത്രത്തിന്റെ സംവിധായകൻ. മലയാളത്തിലെ ശ്രദ്ധേയമായ റൊമാന്‍റിക് സീരിയലായ ഗീതാഗോവിന്ദത്തിലൂടെയാണ് ബിന്നി സെബാസ്റ്റ്യന്‍ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയത്. 
 
മമ്മൂട്ടി ചിത്രം 'തോപ്പില്‍ ജോപ്പനില്‍' ആന്‍ഡ്രിയയുടെ കുട്ടികാലം അവതരിപ്പിച്ചുകൊണ്ട്, മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ നായികാ കഥാപാത്രമായും ബിന്നി തിളങ്ങിയിരുന്നു. കേരളത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതും ചിത്രത്തിലുടനീളം ഏറെ ദുരൂഹത നിറഞ്ഞു നിൽക്കുന്നതുമായ സിനിമയാണ് രാശി. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ദുരൂഹമായ സംഭവവും തുടര്‍ന്നുള്ള അന്വേഷണങ്ങളും, പ്രശ്നങ്ങളും സിനമ ചര്‍ച്ച ചെയ്യുന്നു. 
 
നൂബിൻ ജോണിയാണ് ചിത്രത്തിലെ നായകൻ. പോപ്പ് മീഡിയയുടെ ബാനറില്‍ സംവിധായകനും നിര്‍മ്മാതാവുമായ ഷോജി സെബാസ്റ്റ്യനും ജോഷി കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കഥയും സംവിധാനവും, ബിനു സി ബെന്നി, ക്യാമറ - ജിബിന്‍ എന്‍ വി, മ്യൂസിക് ആന്‍റ് ബി ജി എം - സെട്രിസ്, എഡിറ്റര്‍-ശ്രീകാന്ത് സജീവ് , ഡി ഐ - സ്പോട്ടട് കളേഴ്സ്, ഗാനരചന- സെയ്മി ജോഗി, സൗണ്ട് മിക്സിംഗ്- ഹാപ്പി ജോസ്, മേക്കപ്പ് - മനോജ് അങ്കമാലി, വിനീത ഹണീസ്, അസോസിയേറ്റ് എഡിറ്റര്‍- കിന്‍റര്‍ ഒലിക്കന്‍, ടോംസണ്‍ ടോമി, അസിസ്റ്റന്‍റ് ക്യാമറ-ജോബിന്‍ ജോണി, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, സഹസംവിധായകന്‍- ജോമോന്‍ എബ്രഹാം, രഞ്ജിത്ത് രാജു, ആര്‍ട്ട് ആന്‍റ് കോസ്റ്റ്യൂം ഡിസൈനര്‍- റോബന്‍,സ്റ്റില്‍സ്- അരുണ്‍ ഫോട്ടോനെറ്റ്, പബ്ലിസിറ്റി ഡിസൈനര്‍- സജിത്ത് സന്തോഷ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

State Film Awards for 7 Years: 'ആര്‍ക്കും കിട്ടിയില്ലെന്നു പറയരുത്'; ഏഴ് വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഒന്നിച്ചു പ്രഖ്യാപിച്ചു