Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പ്രണയം പറയാതെ പറഞ്ഞ് രശ്മിക മന്ദാന, എല്ലാം ആരാധകര്‍ പ്രതീക്ഷിച്ച പോലെ തന്നെ!

Rashmika Mandanna says no love

കെ ആര്‍ അനൂപ്

, ബുധന്‍, 29 മെയ് 2024 (09:21 IST)
കാലങ്ങളായി തുടരുന്ന സെലബ്രേറ്റി റൂമറാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയവും വിവാഹവും. നിരവധിതവണ ഇരുവരും പ്രണയത്തിലാണോ എന്ന ചോദ്യം താരങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. അപ്പോഴെല്ലാം പ്രചരിക്കുന്ന കാര്യങ്ങളില്‍ സത്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാണ് രശ്മികയും വിജയും ഇഷ്ടപ്പെടുന്നത്. ഇനിയിപ്പോ വിജയ് ദേവരകൊണ്ടയെ രശ്മിക വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം ലഭിച്ചെന്ന് ആരാധകര്‍ പറയുന്നു. ഇപ്പോഴിതാ ഒരു പരിപാടിക്ക് ഏറ്റവും ഇഷ്ടമുള്ള സഹതാരം ആരാണെന്ന് ചോദ്യത്തിന് രശ്മിക പറഞ്ഞ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
 
വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട നായകനായെത്തുന്ന ഗം ഗം ഗണേശ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. പ്രിയപ്പെട്ട സഹതാരം ആരാണെന്ന ചോദ്യം ചോദിച്ചത് നടന്‍ ആനന്ദ് ആയിരുന്നു.
വലിയൊരു പൊട്ടിച്ചിരിയോടെയായിരുന്നു നടി ഇതിന് മറുപടി നല്‍കിയത്.ആനന്ദ്, നിങ്ങളൊരു കുടുംബമാണ് എന്നായിരുന്നു രശ്മികയുടെ മറുപടി. ചോദ്യത്തിന് പിന്നാലെ കാണികള്‍ക്കിടയില്‍ നിന്നും വിജയ് ദേവരകൊണ്ടയുടെ പേര് പറയുന്നത് കേള്‍ക്കാം. അവസാനം 'റൗഡി ബോയ്' എന്ന് രശ്മിക ചോദ്യത്തിന് മറുപടി പറയുകയും ചെയ്തു. റൗഡി ബോയ് എന്ന പേരിലും വിജയ് അറിയപ്പെടുന്നുണ്ട്. രശ്മികയുടെ മറുപടി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.
 
ഇരുവരുടെയും ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത്.ഗീത ഗോവിന്ദം,ഡിയര്‍ കോമ്രേഡ് ഇനി ചിത്രങ്ങളിലൂടെയാണ് രശ്മികയെ മലയാളികള്‍ക്കും സുപരിചിതമായത്.തുടരെ രണ്ടു ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചപ്പോള്‍ രശ്മികയും വിജയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
 
 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mammootty: 'അവസാന ശ്വാസം വരെ എനിക്ക് സിനിമ മടുക്കില്ല, ലോകാവസാനം വരെ ആളുകള്‍ നമ്മെ ഓര്‍ത്തിരിക്കുമെന്ന് പ്രതീക്ഷിക്കരുത്'; കണ്ണുനനയിച്ച് മമ്മൂട്ടി (വീഡിയോ)