മലയാള ചലച്ചിത്ര സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവനടിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിര്‍വധി തവണ ബലാത്സംഗം ചെയ്തതായാണ് നടിയുടെ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ നെടുമ്പാശ്ശേരി പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി. അതേസമയം കേസിന് പിന്നില്‍ വ്യക്തിവിരോധമാണുള്ളതെന്ന് ഒമര്‍ലുലു പറയുന്നു. നടിയുമായി അടുത്ത സൗഹൃദമാണ് ഉണ്ടായിരുന്നതെന്നും ഈ സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള്‌ല ബ്ലാക് മെയില്‍ ശ്രമത്തിന്റെ ഭാഗമാണ് പരാതിയെന്നും ഒമര്‍ലുലു ആരോപിച്ചു.
2016ല്‍ റിലീസ് ചെയ്ത ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തെത്തിയത്. തുടര്‍ന്ന് ചെയ്ത ചങ്ക്‌സ് എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. ഒരു അഡാര്‍ ലവ് എന്ന സിനിമ ഇന്ത്യയാകെ ചര്‍ച്ചയായപ്പോള്‍ ഒമര്‍ ലുലുവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ധമാക്കയായിരുന്നു നാലാമത്തെ സിനിമ. ഒടുവില്‍ റിലീസ് ചെയ്ത നല്ല സമയം റിലീസ് സമയത്ത് എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചെന്ന പേരില്‍ വിവാദങ്ങള്‍ നേരിട്ടിരുന്നു. സിനിമയ്‌ക്കെതിരെ കോഴിക്കോട് എക്‌സൈസ് കേസെടുത്തതോടെ റിലീസ് ചെയ്ത് 3 ദിവസത്തിന് ശേഷം സിനിമ തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.